ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ചെയര്‍മാന്‍ പദവിയിലേക്ക് മാനവശേഷി വികസന മന്ത്രാലയം തയാറാക്കിയ പട്ടിക മന്ത്രിസഭയുടെ നിയമനകാര്യസമിതി (എ.സി.സി) തള്ളി. യോഗ്യതാ മാനദണ്ഡം കൃത്യമായി നിര്‍വചിക്കാത്തതു സംബന്ധിച്ച് കാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് പട്ടിക പരിഗണിക്കേണ്ടതില്ളെന്ന് സമിതി തീരുമാനിച്ചത്. മന്ത്രിക്കു താല്‍പര്യമുള്ളയാളെ നിയമിക്കാനാണ് മാനദണ്ഡം ലഘൂകരിച്ചതെന്ന് ഉദ്യോഗസ്്ഥതലത്തില്‍ ആരോപണമുയര്‍ന്നിരുന്നു.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഒഴിഞ്ഞു കിടക്കുന്ന പദവിയിലേക്ക് യോഗ്യനായ സംഘ്പരിവാര്‍ സഹയാത്രികരെ ലഭിക്കാഞ്ഞതുമൂലമാണ് നിയമനം വൈകുന്നത്. മന്ത്രാലയത്തിലെ ജോ.സെക്രട്ടറി വൈ.എസ്.കെ. ശേഷുകുമാറിന് ചെയര്‍മാന്‍െറ അധിക ചുമതല നല്‍കാന്‍ സമിതി തീരുമാനിച്ചു. മറ്റൊരു ജോ.സെക്രട്ടറിയായ ഡോ. സത്ബീര്‍ ബേദിയെ ചെയര്‍മാന്‍ ആക്കാനായിരുന്നു മന്ത്രിയുടെ താല്‍പര്യം.
എന്നാല്‍, പട്ടിക തയാറാക്കിയപ്പോള്‍ ഉദ്യോഗപരിചയം സംബന്ധിച്ച നിയമനച്ചട്ടം പാലിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ളെന്ന് കാബിനറ്റ് സെക്രട്ടറി തടസ്സവാദം ഉന്നയിച്ചു. വിദ്യാഭ്യാസ ഭരണനിര്‍വഹണ മേഖലയില്‍ മൂന്നുവര്‍ഷം പരിചയം വേണമെന്ന വ്യവസ്ഥ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നില്ല. സമാനപദവിയില്‍ ഇരുന്നവര്‍ക്ക് പ്രവൃത്തിപരിചയം വേണ്ടതില്ല എന്ന പ്രതീതി ജനിപ്പിക്കുന്നതാണ് വിജ്ഞാപനമെന്നും മന്ത്രി മുഖ്യപരിഗണന നല്‍കിയ സത്ബീര്‍ ബേദിയെ സൂചിപ്പിച്ച് സിന്‍ഹ എതിര്‍വാദ കത്തില്‍ രേഖപ്പെടുത്തി. ഉദ്യോഗസ്ഥരെ വിലയിരുത്തവെ ജോലി നിര്‍വഹണം സംബന്ധിച്ച വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ട് പരിഗണിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. നിയമനത്തിന് മാനദണ്ഡങ്ങള്‍ പാലിച്ചില്ളെന്ന് ആരോപിച്ച് ഒരു അഭിഭാഷകന്‍ പരാതി നല്‍കിയ വിവരവും കാബിനറ്റ് സെക്രട്ടറി തന്‍െറ വിയോജനക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് പട്ടിക പരിഗണിക്കേണ്ടതില്ളെന്ന് സമിതി തീരുമാനിച്ചത്. രണ്ടുമാസത്തിനകം തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കി പുതിയ പട്ടിക സമര്‍പ്പിക്കാന്‍ മന്ത്രാലയത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.