കാസര്‍കോട്: നരേന്ദ്ര മോദി രണ്ട് ഇന്ത്യയെ സൃഷ്ടിക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. സി.പി.എം ആഭിമുഖ്യത്തില്‍ പുറത്തിറക്കുന്ന തുളുനാട് ടൈംസ് സായാഹ്ന ദിനപത്രത്തിന്‍െറ പ്രകാശനം കുമ്പളയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവന്‍െറ ഇന്ത്യയെയും കോര്‍പറേറ്റുകളുടെ ഇന്ത്യയെയുമാണ് മോദി സൃഷ്ടിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ മാധ്യമങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്. ഗുജറാത്ത് മാതൃകയാണ് നേരത്തേ ഉയര്‍ത്തിക്കാണിക്കപ്പെട്ടത്. എന്താണ് ഗുജറാത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. സംവരണ പ്രക്ഷോഭമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍, മാധ്യമങ്ങള്‍ എത്രത്തോളം ഇത് ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട് എന്നത് പരിശോധിക്കേണ്ട കാര്യമാണ്. ഷീന ബോറയുടെ മരണവും ഇന്ദ്രാണി മുഖര്‍ജിയുടെ അറസ്റ്റുമാണ് മാധ്യമങ്ങളുടെ പ്രധാന പ്രശ്നം. വ്യക്തികളുടെ സ്വാതന്ത്ര്യം ഹനിക്കുന്ന സദാചാര പൊലീസാണ് ഇപ്പോള്‍ നാടുഭരിക്കുന്നത്. നമ്മുടെ സ്വാതന്ത്ര്യം പോലും നമുക്ക് തീരുമാനിക്കാനാവാത്ത സ്ഥിതിയാണുള്ളത്. നിരവധി സമരചരിത്രമുള്ള കാസര്‍കോടിന് ഇവക്കെതിരെയൊക്കെ പൊരുതാനാവണം. അതിനായി പുതിയ മാധ്യമ സംസ്കാരം ഉടലെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.