ന്യൂഡൽഹി: നടൻ ഷാരൂഖ് ഖാന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻെറ സമൻസ്. ഫോറിൻ എക്ചേഞ്ച് മാനേജ്മെൻറ് ആക്ട് (ഫെമ) ലംഘിച്ചുവെന്നാണ് ഷാരൂഖിനെതിരെയുള്ള കുറ്റം. ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻെറ ഓഹരി വിൽപനയുമായി ബന്ധപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്.
നേരത്തെയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഷാരൂഖിന് നോട്ടീസ് അയച്ചിരുന്നു. ഷാരൂഖ് ഖാൻ, ജൂഹി ചൗള, അവരുടെ ഭർത്താവ് ജയ് മേത്ത എന്നിവരാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻെറ ഉടമകൾ. ഇവർ ഫെമ നിയമം ലംഘിച്ചു എന്നാണ് കേസ്.
അതേസമയം, സ്ഥലത്തില്ലാത്തതിനാൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകാൻ ഷാരൂഖ് കൂടുതൽ സമയം ചോദിച്ചു എന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.