പൂഴ്ത്തിവെച്ച 75,000 ടണ്‍ പയറുവര്‍ഗങ്ങള്‍ പിടിച്ചെടുത്തു


ന്യൂഡല്‍ഹി: പയറുവര്‍ഗങ്ങളുടെ വില നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ 13 സംസ്ഥാനങ്ങളില്‍ ഇന്നലെ  നടന്ന പരിശോധനയില്‍ 75,000 ടണ്‍ പയറുവര്‍ഗങ്ങള്‍ പിടിച്ചെടുത്തു.
 മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പയറുവര്‍ഗങ്ങള്‍ പിടിച്ചെടുത്തത്. 6,077 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ബംഗളൂരുവില്‍ ജില്ലാ ഭരണകൂടത്തിന്‍െറ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 43 കോടിയുടെ പൂഴ്തിവെച്ച പയറുവര്‍ഗങ്ങള്‍ പിടികൂടി. വിപണി വില പിടിച്ചു നിര്‍ത്താന്‍ മില്ലുടമകളുമായും മൊത്ത-ചില്ലറ വ്യാപാരികളുമായും സംസ്ഥാനങ്ങള്‍ ചര്‍ച്ച തുടരണമെന്ന നിര്‍ദേശവും  കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം നല്‍കിയിട്ടുണ്ട്. ഇന്നലെ പരിപ്പിന് കിലോക്ക്  210 രൂപയായി വില ഉയര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.