ന്യൂഡല്‍ഹി: എഴുത്തുകാര്‍ക്കെതിരെയുള്ള ആക്രമണം തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തയാറാകണമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി. കന്നട എഴുത്തുകാരന്‍ കല്‍ബുര്‍ഗിയുടെ വധത്തെ അപലപിച്ച് അക്കാദമി പ്രമേയം പാസാക്കി. കന്നട എഴുത്തുകാരന്‍ കല്‍ബുര്‍ഗിയുടെ വധവും രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയും ചൂണ്ടിക്കാട്ടി പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കിയ എഴുത്തുകാര്‍ പുരസ്കാരങ്ങള്‍ തിരിച്ചെടുക്കണമെന്ന് സാഹിത്യ അക്കാദമി ആവശ്യപ്പെട്ടു.
കല്‍ബുര്‍ഗി വധത്തിന്‍െറ പശ്ചാത്തലത്തില്‍ ഫാസിസ്റ്റ് അതിക്രമങ്ങളെ അപലപിച്ചുകൊണ്ട് പ്രമുഖരടക്കം നിരവധി എഴുത്തുകാരാണ് പുരസ്കാരങ്ങള്‍ തിരിച്ചുകൊടുക്കുകയും അക്കാദമി അംഗത്വം രാജിവെക്കുകയും ചെയ്തത്. ഈ പ്രത്യേക സാഹചര്യത്തിലാണ് കേന്ദ്ര സാഹിത്യ അക്കാദമി അടിയന്തര എക്സിക്യുട്ടീവ് യോഗം ചേര്‍ന്നത്. നേരത്തെ നവംബര്‍- ഡിസംബര്‍ മാസത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന യോഗം എഴുത്തുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്് ഇന്ന് ചേരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.