മദ്യലഹരിയില്‍ സൈനികന്‍ നാലു പേരെ വെടിവെച്ചു കൊന്നു

ചണ്ഡീഗഡ്: പഞ്ചാബില്‍ മദ്യ ലഹരിയില്‍  സൈനികന്‍ നാലു അയല്‍ക്കാരെ വെടിവെച്ചു കൊന്നു. നാല് പേര്‍ക്ക് പരിക്കേറ്റു. പ്രകോപിതനായി അക്രമം തുടര്‍ന്ന ഇയാള്‍ പോലീസ് വെടിവെപ്പില്‍ മരിച്ചു.

പഞ്ചാബിലെ സംഗ്‌റൂര്‍ ജില്ലയിലാണ് സംഭവം. ജഗ്ദീപ് സിംഗ് എന്ന സൈനികനാണ് വെടിവെപ്പ് നടത്തിയത്. അവധിക്കായി ഹസന്‍പൂരിലെത്തിയതായിരുന്നു ഇയാള്‍. അയല്‍വാസികളുമായുണ്ടായ വാക്കു തര്‍ക്കത്തിനിടെ സമീപത്തുണ്ടായിരുന്നവര്‍ക്കു നേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് കുടംബങ്ങളിലെ നാലു പേരെ ഇയാള്‍ കൊലപ്പെടുത്തി. പൊലിസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും സൈനികന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഇയാളെ വെടിവെച്ചു വീഴ്ത്തിയത്.

പരിക്കേറ്റ നാല് പേരെ ലുധിയാനയിലെ ആശുപത്രിയിലേക്ക് മാറ്റി .
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.