അഹ്മദാബാദ്: പൊലീസിനെതിരെ വിവാദ പരാമര്‍ശം നടത്തിയ പട്ടേല്‍സമുദായ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. പട്ടേല്‍ സമുദായത്തിന് വേണ്ടി രണ്ടോ മൂന്നോ പൊലീസുകാരെ കൊന്നാലും കുഴപ്പമില്ല, ആരും ആത്മഹ്യ ചെയ്യരുതെന്നായിരുന്നു പട്ടേലിന്‍െറ പരാമര്‍ശം. ഗുജറാത്ത് പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
സംവരണാവശ്യം അംഗീകരിച്ചി െല്ലങ്കില്‍ ജീവനൊടുക്കുമെന്ന് വിപുല്‍ ദേശായി എന്ന യുവാവ് പൊലീസിന് കത്തയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വിപുല്‍ ദേശായിയുടെ വീട് സന്ദര്‍ശിച്ചാണ് ഹാര്‍ദിക് പരാമര്‍ശം നടത്തിയത്. പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടതോടെ സംഭവം വിവാദമാവുകയായിരുന്നു.
എന്നാല്‍ വിഡിയോ പടച്ചുണ്ടാക്കിയതാണെന്നും പൊലീസുകാരെ കൊല്ലണമെന്ന് താന്‍ ഉദ്ദേശിച്ചിട്ടി െല്ലന്നും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചയാളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ഇത് പറഞ്ഞതെന്നുമുള്ള പ്രതികരണവുമായി ഹാര്‍ദിക് പിന്നീട് രംഗത്തുവന്നു.
ഇന്നലെ നടന്ന ഇന്ത്യ^ദക്ഷിണാഫ്രിക്ക ഏകദിനത്തിനിടെ സ്റ്റേഡിയത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനായി വന്ന ഹാര്‍ദികിനെ സ്റ്റേഡിയത്തിന്‍െറ രണ്ട് കിലോമീറ്റര്‍ അകലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.