ന്യൂഡല്‍ഹി: പ്രീമിയം ട്രെയിനുകളില്‍ കുപ്പിവെള്ള വിതരണത്തില്‍ അഴിമതി നടത്തിയെന്ന കേസില്‍ രണ്ട് റെയില്‍വേ ഉദ്യോഗസ്ഥരെയും ഒരു വ്യവസായിയെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. റെയില്‍വേ ട്രാഫിക് സര്‍വിസ് ഉദ്യോഗസ്ഥരായ സന്ദീപ് സിലാസ്, എം.എസ്. ചാലിയ എന്നിവരെയും ആര്‍.കെ അസോസിയേറ്റ്സ് ഉടമ ശരണ്‍ ബിഹാരി അഗര്‍വാളിനെയുമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ആര്‍.കെ അസോസിയേറ്റ്സില്‍നിന്ന് 27 കോടി രൂപ പിടിച്ചെടുത്തിരുന്നു. മൂവരെയും കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ റെയില്‍വേയുടെ കുപ്പിവെള്ളമായ റെയില്‍നീരിനു പകരം വിലകുറഞ്ഞ കുപ്പിവെള്ളം വിതരണം ചെയ്തെന്നാണ് കേസ്.
അന്വേഷണം നേരിടുന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുള്ള കമ്പനിയെയും സൊസൈറ്റിയെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സി.ബി.ഐ തീരുമാനിച്ചു. നിലവാരം കുറഞ്ഞ കുപ്പിവെള്ളം വിതരണം നടത്തിയ വകയില്‍ സ്വകാര്യ കേറ്ററിങ് കമ്പനികള്‍ നല്‍കിയ പണം ഈ സ്ഥാപനങ്ങളുടെ പേരിലാണ് ഇരുവരും കൈപ്പറ്റിയിരുന്നതെന്നാണ് സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.