ന്യൂഡല്‍ഹി: ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ സംവിധാനം അസാധുവാക്കിയ സുപ്രീംകോടതി വിധിയിലൂടെ ആറുമാസത്തിനുശേഷം വീണ്ടും ജീവന്‍ തിരിച്ചുകിട്ടിയ കൊളീജിയത്തെ കാത്തിരിക്കുന്നത് ഹൈകോടതികളില്‍ മാത്രം 400 ജഡ്ജിമാരുടെ നിയമനം. ഇതിനുപുറമെ എട്ട് സംസ്ഥാനങ്ങളില്‍ ചീഫ് ജസ്റ്റിസുമാരുടെ ഒഴിവുകളും നികത്തപ്പെടാതെകിടക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചരിത്രപ്രധാനമായ വിധിയിലൂടെ, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ അസാധുവായി സുപ്രീംകോടതി വിധിച്ചത്. കമീഷന്‍ ഇല്ലാതായതോടെ സ്വാഭാവികമായും ഇനി നിയമനം കൊളീജിയം വഴിയാകും. രാജ്യത്തെ 24 ഹൈകോടതികളിലായി മൊത്തം 1,017 ജഡ്ജിമാരാണ് വേണ്ടത്.
ഒക്ടോബര്‍ ഒന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 611 പേര്‍ മാത്രമാണിപ്പോഴുള്ളത് -അതായത് 406 ഒഴിവുകള്‍. ഗുവാഹതി, ഗുജറാത്ത്, കര്‍ണാടക, പട്ന, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ആന്ധ്രപ്രദേശ് ഹൈകോടതികളിലാണ് ചീഫ് ജസ്റ്റിസുമാരില്ലാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.