ന്യൂഡല്‍ഹി: ദാദ്രി സംഭവത്തില്‍ ബി.ജെപിയെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ദാദ്രിയില്‍ നടന്ന സംഭവം ബി.ജെ.പി മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുടെ ഭാഗമാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ദാദ്രിയില്‍ നടന്ന ആക്രമണം സ്വാഭാവികമായ ഒരു പ്രതികരണമാണെന്ന് താന്‍ കരുതുന്നി െല്ലന്നും അഖിലേഷ് എന്‍.ഡി.ടി.വിയോട് വ്യക്തമാക്കി.
ദാദ്രി സംഭവം ലോകം മുഴുവന്‍ മുഴങ്ങിക്കേട്ടു. ഇത് ബി.ജെ.പി നേതൃത്വം കേട്ടിട്ടില്ല എന്ന് വിശ്വസിക്കാന്‍ സാധിക്കുമോ. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി എന്താണ് ചെയ്യുന്നതെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്ക് നല്ല ധാരണയുണ്ട്. ഉത്തര്‍പ്രദേശില്‍ സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതിന് രാഷ്ട്രീയചര്‍ച്ചകള്‍ വഴിതിരിച്ചുവിടുകയാണ്. ആദ്യം അത് ലവ് ജിഹാദായിരുന്നു, പിന്നെ ഘര്‍വാപസിയായി. മുറാദാബാദില്‍ ലൗഡ് സ്പീക്കറിന്‍െറ പേരില്‍ പോലും ബി.ജെ.പി പ്രശ്നമുണ്ടാക്കിയെന്നും അഖിലേഷ് കുറ്റപ്പെടുത്തി.
സെപ്റ്റംബര്‍ 28നാണ് ബീഫ് കഴിച്ചു എന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ് ലാഖ് എന്ന ഗ്രാമീണനെ ഒരു കൂട്ടം ആളുകള്‍ തല്ലിക്കൊന്നത്. സംഭവമുണ്ടാക്കിയ വിവാദങ്ങള്‍ക്കിടെ ബി.ജെ.പി നേതാക്കള്‍ ദാദ്രി സന്ദര്‍ശിക്കുകയും വിവാദപ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.