മുംബൈ: ബി.ജെ.പി മുന്‍ സൈദ്ധാന്തികന്‍ സുധീന്ദ്ര കുര്‍ക്കര്‍ണിയുടെ ദേഹത്ത് കരിമഷി ഒഴിച്ച പ്രവര്‍ത്തകരെ അഭിനന്ദിച്ച് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ ആറ് സേനാ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചാണ് താക്കറെ അഭിനന്ദനം അറിയിച്ചത്. പാര്‍ട്ടി വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗജാനന്ദ് പാട്ടീല്‍, ദിനേശ് പ്രസാദ്, അശോക് വാഗ്മാരെ, പ്രകാശ് ഹുസ്ബെ, സമാധാന്‍ ജാദവ്, വെങ്കിടേഷ് നായര്‍ എന്നിവരെയാണ് കരിമഷി ആക്രമണത്തിന് അറസ്റ്റ് ചെയ്തത്.
അതേസമയം ശിവസേന മുഖപത്രമായ സാമ്ന, 2011 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനോടാണ് സുധീന്ദ്ര കുല്‍ക്കര്‍ണിയെ താരതമ്യപ്പെടുത്തിയത്. ഇന്ത്യയുടെ പരമാധികാരം നേരിടുന്ന പ്രധാന വെല്ലുവിളി ഭീകരവാദികളോ തീവ്രവാദികളോ അല്ല. കുല്‍ക്കര്‍ണിയെ പോലുള്ളവരാണെന്ന് പത്രം പറഞ്ഞു. ഇത്തരക്കാര്‍ നമ്മുടെ രാജ്യത്തിന്‍റെ കഴുത്തു മുറിക്കും. ഇവര്‍ ഇന്ത്യയിലുള്ളപ്പോള്‍ അജ്മല്‍ കസബിനെ പോലുള്ള ഭീകരരെ പാക്കിസ്താന്‍ ഇന്ത്യയിലേക്ക് അയക്കേണ്ട കാര്യമി െല്ലന്നും സാമ്ന മുഖപ്രസംഗം കുറ്റപ്പെടുത്തി.
താന്‍ പാകിസ്താന്‍ എജന്‍റല്ല, സമാധാനത്തിന്‍െറ ഏജന്‍റാണെന്ന് സുധീന്ദ്ര കുല്‍ക്കര്‍ണി പ്രതികരിച്ചു. സാമ്നയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു. എന്നാല്‍ അവര്‍ മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യം കൂടി മാനിക്കണമെന്നും കുല്‍ക്കര്‍ണി പറഞ്ഞു.
മുന്‍ പാക് വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകം പ്രകാശനം ചെയ്യുന്നതിനെതിരെയാണ് ശിവസേന പ്രവര്‍ത്തകര്‍ സുധീന്ദ്ര കുല്‍ക്കര്‍ണിക്കുനേരെ കരിമഷി ഒഴിച്ചത്. പ്രകാശന ചടങ്ങിന്‍െറ മുഖ്യസംഘാടകനാണ് സുധീന്ദ്ര കുല്‍ക്കര്‍ണി. ചടങ്ങ് ഒഴിവാക്കണമെന്ന ആവശ്യം കുല്‍ക്കര്‍ണി തള്ളിയതിനെ തുടര്‍ന്നായിരുന്നു ശിവസേനയുടെ അതിക്രമം. തിങ്കളാഴ്ച കുല്‍ക്കര്‍ണിയുടെ കാര്‍ തടഞ്ഞ് ശിവസേന പ്രവര്‍ത്തകര്‍ കരിമഷി ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് മുഖത്ത് മുഴുവന്‍ മഷിയുമായി കുല്‍ക്കര്‍ണി കസൂരിയോടൊപ്പം പത്രസമ്മേളനം നടത്തി.
എന്നാല്‍ ശിവസേനയുടെ പ്രതിഷേധങ്ങള്‍ക്കിടയിലും കസൂരിയുടെ 'നെയ്തര്‍ എ ഹോക്ക് നോര്‍ എ ഡോവ്: ആന്‍ ഇന്‍സൈഡേഴ്സ് എക്കൗണ്ട് ഓഫ് പാകിസ്താന്‍സ് ഫോറിന്‍ പോളിസി' എന്ന പുസ്തകം തിങ്കളാഴ്ച മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മുംബൈയില്‍ പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.