ശിവസേനയുടെ കരിഓയില്‍ ആക്രമണം; പിന്മാറില്ലെന്ന്‌ കുല്‍ക്കര്‍ണി

മുംബൈ: പാക് മുന്‍ വിദേശകാര്യ മന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങിന്‍െറ സംഘാടകന് നേരെ കരിഓയില്‍ ആക്രമണം. രാവിലെ 9 മണിയോടെയാണ് സംഘാടകന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയെ വീടിനു പുറത്ത് വെച്ച്  ശിവസേന പ്രവര്‍ത്തകര്‍ കരിഓയിലൊഴിച്ചത്. പാക് മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹമൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങ് റദ്ദാക്കണമെന്ന ശിവസേനയുടെ ആവശ്യം തള്ളിയതിനാണ് അദ്ദേഹത്തിനു നേരെ ആക്രമണമുണ്ടായത്.

എന്നാല്‍ സേനയുടെ ഭീഷണി വകവെക്കില്ളെന്നും പുസ്തക പ്രകാശന ചടങ്ങുമായി മുന്നോട്ട് പോകുമെന്നും കുല്‍ക്കര്‍ണി വ്യക്തമാക്കി. കരിഓയില്‍ പുരണ്ട നിലയില്‍ തന്നെയാണ് കുല്‍ക്കര്‍ണി പാക് മുന്‍ വിദേശകാര്യമന്ത്രിക്കൊപ്പം വാര്‍ത്താ സമ്മേളനത്തിനെ ത്തിയത്.



'എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ കുല്‍ക്കര്‍ണി ആക്രമിക്കപ്പെട്ട രീതിയിലായിരിക്കരുത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലക്ക് പ്രതിഷേധിക്കാനുള്ള അവകാശത്തെ ഞാന്‍ മാനിക്കുന്നു. പക്ഷെ ഇത് ശരിയായ നടപടിയായിരുന്നില്ല'. ഇന്ത്യയിലേയും പാകിസ്താനിലേയും സാധാരണക്കാരില്‍ തനിക്ക് വിശ്വാസമുണ്ടെന്നും കസൂരി വ്യക്തമാക്കി. അതേസമയം, കസൂരി അതിഥിയാണെന്നും തന്‍െറ നേര്‍ക്ക് ആക്രമണമുണ്ടായാലും അദ്ദേഹത്തെ സംരക്ഷിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും കുല്‍ക്കര്‍ണി പറഞ്ഞു. അതേസമയം, സംഭവത്തെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി അപലപിച്ചു.

 

ഖുര്‍ഷിദ് മഹമൂദ് കസൂരിയുടെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് റദ്ദാക്കണമെന്ന് ശിവസേന ഇന്നലെ ആവശ്യപ്പെട്ടിരുന്നു. പരിപാടി നടക്കുന്ന മുംബൈ കണ്‍വെന്‍ഷന്‍ സെന്റര്‍ അധികൃതരോടായിരുന്നു സേന ഇക്കാര്യം അവശ്യപ്പെട്ടത്. റദ്ദാക്കിയില്ലെങ്കില്‍ പരിപാടി അലങ്കോലപ്പെടുത്തുമെന്നും കത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നു.

 

'നൈതര്‍ എ ഹ്വാക് നോര്‍ എ ഡോവ്' എന്ന പുതിയ പുസ്തകത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കാവുന്ന വെളിപ്പെടുത്തല്‍ കസൂരി നടത്തിയിട്ടുണ്ട്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ജമാഅത്തുദ്ദഅ് വയുടെയും ലഷ്‌കറെ ത്വയ്യബയുടെയും ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ വ്യോമാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന് കസൂരി പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

നേരത്തേ പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടി മുംബൈയില്‍ നടത്തുന്നതിനെതിരെ ശിവസേന രംഗത്തു വന്നിരുന്നു. തുടര്‍ന്ന് ഈ സംഗീത പരിപാടി റദ്ദാക്കുകയായിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ പരിപാടി നടത്താനുള്ള കെജ് രിവാള്‍ സര്‍ക്കാറിന്റെ ക്ഷണം ഗുലാം അലി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ഡല്‍ഹിയില്‍ പരിപാടി നടത്താനുള്ള കെജ് രിവാള്‍ സര്‍ക്കാറിന്റെ ക്ഷണം ഗുലാം അലി സ്വീകരിച്ചിട്ടുണ്ട്.
 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.