പാറ്റ്ന: ബിഹാറിലെ നഗരവികസന മന്ത്രി അവധേഷ് കുശ്വാഹയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. ബിഹാറിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന്‍്റെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മുമ്പ് മന്ത്രി കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കുശ്വാഹയോട് മുഖ്യമന്ത്രി നിതീഷ്കുമാര്‍ രാജിവെക്കാനാവശ്യപ്പെട്ടത്.
ബിഹാറിലെ പിപ്ര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജെ.ഡി.യു എം.എല്‍.എയാണ് കുശ്വാഹ. ജെ.ഡി.യു സഖ്യം അധികാരത്തിലത്തെിയാല്‍ കരാറുകള്‍ നല്‍കാമെന്ന ഉറപ്പില്‍ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. കുശ്വാഹ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ശനിയാഴ്ചയാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. മുംബൈയില്‍ നിന്നുള്ള ബിസിനസുകാരെന്ന് പരിചയപ്പെടുത്തിയവരില്‍ നിന്ന് മന്ത്രി നാലു ലക്ഷം രൂപ കൈപ്പറ്റുന്ന രംഗങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കുശ്വാഹയോട് രാജിവെക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. പിപ്രയില്‍ നിന്നുള്ള ഇദ്ദേഹത്തിന്‍െറ സ്ഥാനാര്‍ഥിത്വം റദ്ദാക്കിയതായും പാര്‍ട്ടി അറിയിച്ചിട്ടുണ്ട്.
എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ കുശ്വാഹ നിഷേധിച്ചു. ഒളികാമറ ഓപറേഷനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍.ജെ.ഡി നേതാക്കള്‍ കോഴ കൈപ്പറ്റുന്ന ദൃശ്യങ്ങളടങ്ങിയ മറ്റൊരു വിഡിയോയും ശനിയാഴ്ച യൂട്യൂബില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് ആര്‍.ജെ.ഡി പാര്‍ട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.