സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഓട്ടോക്കാരന്‍െറ മുഖത്തടിച്ച് സ്റ്റാലിന്‍ വീണ്ടും വിവാദത്തില്‍

ചെന്നൈ: സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഓട്ടോക്കാരന്‍ൈറ മുഖത്തടിച്ച് ഡി.എം.കെ. ട്രഷററും തമിഴ്നാട് മുന്‍ ഉപമുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍ വീണ്ടും വിവാദത്തില്‍. ഗൂഡല്ലൂരില്‍ തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ക്കാണ് സ്റ്റാലിന്‍െറ പ്രഹരമേല്‍ക്കേണ്ടിവന്നത്. മാസങ്ങള്‍ക്ക് മുമ്പ് ചെന്നൈ മെട്രോയില്‍ യാത്രചെയ്യവെ സ്റ്റാലിന്‍ സഹയാത്രികനെ അടിച്ചത് വിവാദമായിരുന്നു.

സ്റ്റാലിന്‍ ഗൂഡല്ലൂരില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു സംഭവം. ഡി.എം.കെ പ്രവര്‍ത്തകരോടൊപ്പം നടന്നു പോകുമ്പോഴാണ് ഓട്ടോ ഡ്രൈവറായ പാര്‍ട്ടി പ്രവര്‍ത്തകന്‍ സ്റ്റാലിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. സ്റ്റാലിന്‍ ഇയാളെ മുഖത്തടിച്ച് തള്ളിമാറ്റുകയായിരുന്നു. ഇതിന്‍െറ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

എന്നാല്‍, ഡി.എം.കെ ഇക്കാര്യം നിഷേധിച്ചു. സ്റ്റാലിന്‍ അയാളെ തടയുക മാത്രമായിരുന്നു എന്നാണ് ഡി.എം.കെയുടെ വാദം.

കഴിഞ്ഞ ജൂണിലാണ്  മെട്രോ ട്രെയിന്‍ യാത്രക്കിടെ സഹയാത്രികനായ കാര്‍ത്തിക്കിനെ സ്റ്റാലിന്‍ അടിച്ചത്. താന്‍ യുവാവിനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പടുകയായിരുന്നുവെന്നും തല്ലിയിട്ടില്ളെന്നുമായിരുന്നു അന്ന് അദ്ദേഹം അവകാശപ്പെട്ടത്.

Full ViewFull View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.