ജമ്മു കശ്മീരില്‍ മൂന്നിടത്ത് ഏറ്റുമുട്ടല്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു

കുപ് വാര: ജമ്മു കശ്മീരില്‍ മൂന്നിടത്ത് തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ നാല് സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. ഒരു തീവ്രവാദിയെ സേന വധിച്ചു. കുപ് വാര, ദര്‍പോറ, ഹന്ദ് വാര എന്നിവിടങ്ങളിലായിരുന്നു വെടിവെപ്പ്.

രാവിലെ ദര്‍പോറയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഒരു തീവ്രവാദിയെ സേന വധിച്ചത്. അതിര്‍ത്തി ജില്ലയായ കുപ് വാരയില്‍ നിയന്ത്രണരേഖക്ക് സമീപം ഹഫ്രുദ വനത്തിലാണ് രണ്ടാമത്തെ ഏറ്റുമുട്ടല്‍ നടന്നത്. നുഴഞ്ഞു കയറാന്‍ തീവ്രാവദികള്‍ നടത്തിയ ശ്രമം തകര്‍ത്തതായി മുതിര്‍ന്ന സൈനിക ഓഫീസര്‍ അറിയിച്ചു.

ഹന്ദ് വാരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് നാല് സൈനികര്‍ കൊല്ലപ്പെട്ടത്. അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. 

ഞായറാഴ്ച ജമ്മു കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ ആദില്‍ പത്താന്‍, ഭുര്‍മി എന്നീ രണ്ട് ജയ്ശെ മുഹമ്മദ് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ജമ്മുവിലെ പുല്‍വാമ ജില്ലയിലെ ഹാരി ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടല്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസും സൈന്യവും നടത്തിയ സംയുക്ത ഓപറേഷനിലാണ് തീവ്രവാദികളെ വധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.