ന്യൂഡല്‍ഹി: പശു ഇറച്ചി കഴിച്ചെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ജനക്കൂട്ടം അടിച്ചുകൊന്ന മുഹമ്മദ് അഖ് ലാഖിന്‍െറ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു. രണ്ട് തലമുറയായി കഴിഞ്ഞു വരുന്ന ഗ്രാമം വിട്ട് സുരക്ഷിതമായ മറ്റെവിടേക്കെങ്കിലും മാറാനാണ് അഖ്ലാഖിന്‍െറ കുടുംബത്തിന്‍െറ തീരുമാനം.
‘മകനെ അവര്‍ അടിച്ചുകൊന്നിട്ട് രണ്ട് ദിവസം കഴിഞ്ഞു. ഇതുവരെ ബിസാര ഗ്രാമത്തിലെ ഒരാള്‍പോലും ആശ്വസിപ്പിക്കാന്‍ വീട്ടിലെ ത്തിയില്ല. സ്വന്തം നാട്ടുകാര്‍ തന്നെ ആക്രമിച്ച ഒരു സ്ഥലത്ത് എങ്ങനെയാണ് ഇനിയും ഞങ്ങള്‍ താമസിക്കുക? എങ്ങനെയാണ് ഞങ്ങള്‍ അവരെ വിശ്വസിക്കുക- കൊല്ലപ്പെട്ട അഖ് ലാക്കിന്‍െറ ഉമ്മ അസ്കരി ചോദിക്കുന്നു.
മുമ്പ് പതിവായി വീട്ടില്‍ വരാറുണ്ടായിരുന്നവരും അക്രമികള്‍ക്കൊപ്പമുണ്ടായിരുന്നു. കരഞ്ഞു കാലുപിടിച്ചങ്കെിലും അക്രമികള്‍ പിന്തിരിഞ്ഞില്ല.സഹായത്തിന് നിലവിളിച്ചപ്പോള്‍ അയല്‍ക്കാര്‍ പോലും എത്തി നോക്കിയില്ല. അക്രമികള്‍ മുറിവേല്‍പിച്ച വലത് കണ്ണ് പൊത്തിപ്പിടിച്ച് അസ്കരി പറഞ്ഞു.
തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് ആയുധധാരികള്‍ സംഘടിച്ചെത്തി മുഹമ്മദ് അഖ് ലാഖിനെ (52) മര്‍ദിച്ച് കൊലപ്പെടുത്തിയത്. അഖ് ലാഖ് പശുവിനെ കൊലപ്പെടുത്തിയെന്നും വീട്ടില്‍ ഇറച്ചി സൂക്ഷിച്ചിട്ടുണ്ടെന്നും ക്ഷേത്രത്തിലെ മൈക്കിലൂടെ വിളിച്ചു പറയുന്നതു കേട്ടാണ് ജനക്കൂട്ടം സംഘടിച്ചെത്തിയത്. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ അഖ് ലാക്കിന്‍െറ മകന്‍ ഡാനിഷ് (22) ആശുപത്രിയിലാണ്. 18കാരിയായ മകളെ മാനഭംഗപ്പെടുത്താനും ശ്രമം നടന്നിരുന്നു.
ഡാനിഷ് സുഖം പ്രാപിച്ചാല്‍ ഉടന്‍ മാറിത്താമസിക്കാന്‍ ഏര്‍പ്പാടുകള്‍ തുടങ്ങും . ഇപ്പോള്‍ താമസിക്കുന്ന വീട് ആരാണ് വാങ്ങുക? വീടു വില്‍ക്കാന്‍ സര്‍ക്കാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അസ്കരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.