മംഗലാപുരം: ഹിന്ദു യുവതിയോട് സംസാരിച്ചെന്നാരോപിച്ച് മുസ്ലിം യുവാവിനെ വിവസ്ത്രനാക്കിയശേഷം കെട്ടിയിട്ടു മര്‍ദ്ദിച്ചു. മംഗലാപുരത്തെ തിരക്കേറ്റിയ മാര്‍ക്കറ്റില്‍ ഒരു മണിക്കൂറോളമാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ യുവാവിനെ മര്‍ദ്ദിച്ചത്.
യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രാദേശിക കേബിള്‍ ടെലിവിഷന്‍ ചാനലില്‍ പുറത്തുവന്നത് ശ്രദ്ധയില്‍പെട്ട പൊലീസ് സ്ഥലത്തത്തെി 14 പേരെ അറസ്റ്റു ചെയ്തു.
മംഗലാപുരത്തെ ഒരു സ്റ്റോറില്‍ മാനേജറായി ജോലി ചെയ്യുകയാണ് യുവാവ്. ഇതേ സ്റ്റോറില്‍ സെയില്‍സ് ഗേളാണ് യുവതി. യുവതി തന്നോട് 2000 രൂപ ആവശ്യപ്പെട്ടെന്നും ഇതു നല്‍കുന്നതിനായി ഇരുവരും എ.ടി.എമ്മിലേക്കു പോകും വഴിയാണ് ആക്രമിക്കപ്പെട്ടതെന്നും പോലീസിനു നല്‍കിയ പരാതിയില്‍ യുവാവ് പറയുന്നു. യുവാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതിക്കും അടിയേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.