ന്യൂനപക്ഷങ്ങള്‍ക്ക് പൊതുമിനിമം പരിപാടിയുമായി വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: ഭരണഘടനാപരമായ അവകാശങ്ങള്‍ ഹനിക്കുന്നതിനെതിരെ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ ് മുന്‍കൈയെടുത്ത് മതന്യൂനപക്ഷങ്ങളുടെ പൊതുമിനിമം പരിപാടിക്ക് രൂപംനല്‍കി. ഭരണഘടനാ ശില്‍പി അംബേദ്കറിന്‍െറ പൗത്രന്മാരായ രാജരത്നം അംബേദ്കറിന്‍െറയും മുകുന്ദ്റാവു അംബേദ്കറിന്‍െറയും വിവിധ മതന്യൂനപക്ഷ നേതാക്കളുടെയും സാന്നിധ്യത്തില്‍ ന്യൂഡല്‍ഹി പ്രസ്ക്ളബില്‍ നടന്ന ചടങ്ങില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ആക്ടിങ് ജനറല്‍ സെക്രട്ടറി വലി റഹ്മാനിയാണ് പരിപാടി പ്രഖ്യാപിച്ചത്.
ന്യൂനപക്ഷ നേതാക്കളായ സ്വാമി കോമേശ്വര്‍ വിശ്വനാഥന്‍, ജഗദ്ഗുരു ശ്രീ മൃത്യുഞ്ജയ്, വാമന്‍ മേശ്രാം, ഡോ. എ.സി. മൈക്കിള്‍ എന്നിവര്‍ പൊതുമിനിമം പരിപാടിയില്‍ ഒപ്പുവെച്ചു. ജയ്പുരില്‍ ചേര്‍ന്ന വ്യക്തിനിയമ ബോര്‍ഡ് പൊതുയോഗത്തില്‍ നടന്ന ചര്‍ച്ചയില്‍നിന്നാണ് ഇത്തരമൊരു നിര്‍ദേശം രൂപപ്പെട്ടതെന്ന് അദ്ദേഹം തുടര്‍ന്നു. തുടര്‍ന്ന് ലഖ്നോയില്‍ ചേര്‍ന്ന ബോര്‍ഡിന്‍െറ നിര്‍വാഹക സമിതി ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങളുടെ സംരക്ഷണത്തിന് ദേശവ്യാപകമായ മുന്നേറ്റത്തിന് തീരുമാനിച്ചു. മുസ്ലിംകളോടൊപ്പം ഇതര മതന്യൂനപക്ഷങ്ങളെയും  മറ്റു പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളെയും  കൂട്ടിയോജിപ്പിച്ചുള്ള  ബോധവത്കരണ കാമ്പയിനാണ് ഇതിന്‍െറ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്നത്.
67 വര്‍ഷത്തിനുശേഷവും ഭരണഘടന ഉറപ്പുനല്‍കിയ ദലിത് ആദിവാസി വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ സുരക്ഷിതത്വം പുലര്‍ന്നിട്ടില്ളെന്ന് പൊതുമിനിമം പരിപാടി വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍െ ഉന്നത തസ്തികകള്‍ കൈയടക്കിയിരിക്കുന്നത് വളരെ ചെറിയ ന്യൂനപക്ഷങ്ങളാണ്. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് മതന്യൂനപക്ഷങ്ങളായി കണക്കാക്കിയിരുന്ന ലിംഗായത്ത് സമുദായത്തെ ഹിന്ദു സമുദായത്തിന്‍െറ ഭാഗമായി തെറ്റായി ചേര്‍ത്തത് തിരുത്തി പ്രത്യേക ന്യൂനപക്ഷ വിഭാഗമായി പ്രഖ്യാപിക്കണം. ക്രിസ്ത്യാനികള്‍ക്കെതിരെ കണ്ഡമാലില്‍ കലാപം നടത്തിയ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ക്രിസ്മസ് നാളിനെ സദ്ഭരണദിനമാക്കി മാറ്റി പ്രവൃത്തിദിനമാക്കിയതിലൂടെ ആ വിഭാഗത്തെ നിന്ദിക്കുകയാണ് ചെയ്തത്. 1984ലെ സിഖ് കലാപത്തിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ഇരകളോട് നീതി കാണിക്കണം. യോഗ, സൂര്യനമസ്കാരം, വന്ദേമാതരം എന്നിവ പാഠ്യപദ്ധതികളില്‍ അടിച്ചേല്‍പിച്ച് മുസ്ലിംകളുടെ വിശ്വാസസ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറണമെന്നും പൊതുമിനിമം പരിപാടി ആവശ്യപ്പെടുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.