ഇന്ത്യ-പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദ്ദാക്കിയത് നിരാശാജനകം -യു.എസ്

വാഷിങ്ടണ്‍: ഇന്ത്യാ^പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദ്ദാക്കിയ നടപടി നിരാശാജനകമെന്ന് യുഎസ്.  ചര്‍ച്ചകള്‍  എത്രയും വേഗം പുനഃരാരംഭിക്കാന്‍ യു.എസ് എല്ലാ സഹകരണവും  നല്‍കുമെന്നും യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് വക്താവ് ജോണ്‍ കിര്‍ബെ പറഞ്ഞു.
റഷ്യയിലെ ഉഫയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്ക് പ്രധാനമന്ത്രി നവാസ് ശരീഫും ഉണ്ടാക്കിയെടുത്ത ക്രിയാത്മക സമ്പര്‍ക്കം പ്രോത്സാഹിപ്പിക്കേണ്ടതാണ്. അതില്‍ നിന്നുള്ള പിന്‍മാറ്റം നിരാശാജനകമാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച യു.എസ് സ്വാഗതം ചെയ്തതാണെന്നും കിര്‍ബെ കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ചക്ക് ഇന്ത്യ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കാനാവില്ളെന്ന്  വ്യക്തമാക്കിയാണ് പാകിസ്താന്‍  ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്. കശ്മീര്‍ വിമത നേതാക്കളുമായി പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് കൂടിക്കാഴ്ച നടത്തരുത്, ചര്‍ച്ചയില്‍ കശ്മീര്‍ വിഷയം അജണ്ടയാക്കരുത് തുടങ്ങിയ ഇന്ത്യയുടെ  ഉപാധികള്‍ അംഗീകരിക്കാന്‍ കഴിയില്ളെന്നായിരുന്നു പാകിസ്താന്‍െറ വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.