മുംബൈ: ഡോക്ടര്‍മാര്‍ വിദേശത്ത് പോകുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനെന്ന് ബോംബെ ഹൈകോടതി. വിഷയത്തില്‍ വിശദീകരിക്കണം തേടി കേന്ദ്ര സര്‍ക്കാറിനും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ)ക്കും ഹൈകോടതിയുടെ ഒൗറംഗബാദ് ബെഞ്ച് നോട്ടീസ് അയച്ചു.
സര്‍ക്കാര്‍ നടപടി മൗലികാവകാശത്തിന്‍െറ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. 65 വയസിനു മുകളില്‍ പ്രായമുള്ള ഡോക്ടര്‍മാര്‍ക്കല്ലാതെ നോ ഒബ്ളിഗേഷന്‍ ടു റിട്ടേണ്‍ ടു ഇന്ത്യ (എന്‍.ആര്‍.ഒ.ഐ) സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ളെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും ജോലി നല്‍കാന്‍ തയാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, ഡോക്ടര്‍മാര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് വഴി അവര്‍ വിദേശത്തേക്ക് പോകുന്നത് ഒഴിവാക്കാമല്ളോയെന്ന് കോടതി അഭിപ്രായപ്പെട്ടു.
വിദേശത്തു പോകുന്ന ഡോക്ടര്‍മാര്‍ക്ക് എന്‍.ആര്‍.ഒ.ഐ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന് കാരണം മസ്തിഷ്ക ചോര്‍ച്ച തടയാനാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ പ്രസ്താവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.