ന്യൂഡല്‍ഹി: പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ഗാന്ധി രംഗത്ത്. മോദിജീ..ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ ക്രിമിനലുകളല്ല എന്ന് ട്വിറ്ററിലൂടെയാണ് രാഹുല്‍ പ്രതികരിച്ചത്. മോദിയുടെ മന്ത്രമായ അച്ഛേദിന്‍ എന്നാല്‍ നിശബ്ദമാക്കുക, പുറത്താക്കുക, അറസ്റ്റ് ചെയ്യുക എന്നാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. സമരം ചെയ്ത അഞ്ചു വിദ്യാര്‍ഥികളെ ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും 17 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. നടന്‍ ഗജേന്ദ്രചൗഹാനെ ചെയര്‍മാനാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയാണ് വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം നടത്തുന്നത്.
Protesting #FTII students arrested in #midnightcrackdown.Our students are not criminals Modiji.Silence.Suspend.Arrest:ModiMantra for AcheDin
— Office of RG (@OfficeOfRG) August 19, 2015എന്നാല്‍ വിദ്യാര്‍ഥികളുടെ അറസ്റ്റിനെ ന്യായീകരിച്ച് എഫ്.ടി.ടി.ഐ ഡയറക്ടര്‍ പ്രശാന്ത് പത്രാബെ രംഗത്തെ ത്തി. വിദ്യാര്‍ഥികള്‍ തന്നെ പീഡിപ്പിച്ചിരുന്നു. 10 മണിക്കൂര്‍ അവര്‍ തന്നെ തടഞ്ഞുവെച്ചുവെന്നും അപമര്യാദയോടെ പെരുമാറിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും രംഗത്തത്തെിയിരുന്നു. സമരത്തില്‍ തീരുമാനമുണ്ടാകുന്നത് വരെ വിദ്യാര്‍ത്ഥികള്‍ക്കായി ഡല്‍ഹിയില്‍ താല്‍ക്കാലിക സൗകര്യമേര്‍പ്പെടുത്താമെന്ന് കെജ് രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. വിദ്യാര്‍ഥികളെ അറസ്റ്റുചെയ്ത നടപടി ഞെട്ടിക്കുന്നതാണെന്നും തെറ്റായ നടപടിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ഒരു അന്താരാഷ്ര്ട നിലവാരമുള്ള സ്ഥാപനം ബോധപൂര്‍വ്വം ഇല്ലാതാക്കുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.