ലക്നോ: ബലാത്സംഗത്തെക്കുറിച്ച് വിവാദ പ്രസ്താവനയുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് വീണ്ടും രംഗത്ത്. നാല് പേര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുന്നത് പ്രായോഗികമാണോ എന്നായിരുന്നു മുലായത്തിന്‍െറ ചോദ്യം. ലക്നോവില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ ഇലക്ട്രിക് റിക്ഷ വിതരണത്തിനിടെയാണ് മുലായം വിവാദ പ്രസ്താവന നടത്തിയത്.
ഒരാള്‍ ബലാത്സംഗം ചെയ്താലും പരാതിയില്‍ നാല് ആളുകളുടെ പേരുണ്ടാവും. നാല് പേര്‍ ചേര്‍ന്ന് ഒരു വനിതയെ ബലാത്സംഗം ചെയ്യാന്‍ സാധ്യതയുണ്ടോയെന്നും അത് പ്രായോഗികമല്ളെന്നുമായിരുന്നു മുലായം സിങ്ങിന്‍െറ പ്രസ്താവന. ഒരാള്‍ സ്ഥലത്തുണ്ടായിരുന്നു, മറ്റൊരാള്‍ നോക്കി നില്‍ക്കുകയായിരുന്നു എന്നൊക്കെ അവര്‍ പറയും. ഇത്തരം നിരവധി കേസുകള്‍ തനിക്കറിയാം. ഒരാള്‍ ചെയ്ത കുറ്റത്തിന് കുടുംബത്തിലെ നാല് സഹോദരങ്ങള്‍ അറസ്റ്റിലായിട്ടുണ്ടെന്നും മുലായം പറഞ്ഞു. ബദയൂനില്‍ സംഭവിച്ചതും അതുതന്നെയല്ളേ എന്ന് 14ഉം 15 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെട്ടത് ചൂണ്ടിക്കാട്ടി മുലായം ചോദിച്ചു. ബലാത്സംഗം നടന്നിട്ടില്ളെന്നും കേസ് വ്യാജമാണെന്നും സി.ബി.ഐ അന്വേഷണം നടത്തി കണ്ടുപിടച്ചില്ളേ എന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഉത്തര്‍പ്രദേശില്‍ ബലാല്‍ത്സംഗക്കേസുകള്‍ കുറവാണെന്നും ക്രമസമാധനം ഭദ്രമാണെന്നും സൂചിപ്പിക്കാനായിരുന്നു മുലായത്തിന്‍െറ ശ്രമം. 21 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ബലാത്സംഗ കേസുകള്‍ രണ്ടു ശതമാനം മാത്രമാണ്. എന്നാല്‍ ആറു കോടി ജനങ്ങള്‍ മാത്രമുള്ള മധ്യപ്രദേശില്‍ ബലാത്സംഗക്കേസുകള്‍ 9.8 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ ഏഴ് ശതമാനമാണ് ബലാത്സംഗ കേസുകള്‍. ഡല്‍ഹിയെക്കുറിച്ചു പറയാതിരിക്കുകയാണ് നല്ലതെന്നും ബലാത്സംഗ കേസുകള്‍ കുറവുള്ളതു യു.പിയില്‍ മാത്രമാണെന്നും മുലായം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മൊറാദാബാദില്‍ ഒരു ചടങ്ങിനിടെയും ബലാത്സംഗത്തെക്കുറിച്ചു മുലായം വിവാദ പ്രസ്താവന നടത്തിയിരുന്നു. ബലാത്സംഗത്തിന് വധശിക്ഷ നല്‍കുന്നത് ശരിയല്ളെന്നും ബലാത്സംഗം ആണ്‍കുട്ടികള്‍ക്കു പറ്റുന്ന അബദ്ധമാണെന്നുമായിരുന്നു അന്നത്തെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.