ലൈംഗികപീഡനം: ആശാറാം ബാപ്പുവിന്‍െറ മകനെതിരെ കുറ്റം ചുമത്തി

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ സ്ത്രീ നല്‍കിയ ലൈംഗികപീഡന പരാതിയില്‍ ആശാറാം ബാപ്പുവിന്‍െറ മകന്‍ നാരായണ്‍ സായിക്കെതിരെ പ്രാദേശിക കോടതി കുറ്റം ചുമത്തി. 2002-2005 കാലയളവില്‍ ആശാറാം ബാപ്പുവിന്‍െറ ആശ്രമത്തില്‍ കഴിയുന്ന ഘട്ടത്തില്‍ പലതവണ പീഡനത്തിനിരയായെന്ന പരാതിയില്‍ നാരായണ്‍ 2013ല്‍ അറസ്റ്റിലായിരുന്നു. ഇരയായ 43കാരിയുടെ മൂത്ത സഹോദരി ആശാറാം ബാപ്പുവിനെതിരെയും പരാതി നല്‍കിയിരുന്നു. അഹ്മദാബാദിനു സമീപത്തെ ആശ്രമത്തില്‍ കഴിയുന്നതിനിടെ 1997-2006 കാലയളവിലാണ് മൂത്ത സഹോദരി ലൈംഗികചൂഷണത്തിനിരയായത്.
ആദ്യ കേസില്‍ നാരായണിനു പുറമെ കൂട്ടാളികളായ ആറുപേര്‍ക്കെതിരെയും കേസ് ചുമത്തിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.