മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ബുദ്ധിയില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെ എതിര്‍ത്തുകൊണ്ടുള്ള സല്‍മാന്‍ ഖാന്‍െറ ട്വീറ്റാണ് താക്കറെയെ ചൊടിപ്പിച്ചത്.
സല്‍മാന്‍ ഖാന്‍െറ പിതാവ് ആദരണീയനായ വ്യക്തിയാണ്. എന്നാല്‍ സല്‍മാന്‍ പത്രങ്ങള്‍ വായിക്കാറില്ളെന്നും അദ്ദേഹത്തിന് നിയമവശങ്ങള്‍ അറിയാത്തതുമാണ് യാക്കൂബ് മേമനെ അനുകൂലിച്ചതെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.
വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പലരും കത്ത് നല്‍കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യുന്നത് ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു. താനെയില്‍ പാര്‍ട്ടി പരിപാടിക്കിടെയാണ് താക്കറെ സല്‍മാന്‍ ഖാനെതിരെ രംഗത്ത് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.