നവീദ് ഖാനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

ജമ്മു: ഉധംപൂരില്‍ പിടിയിലായ പാകിസ്താന്‍ തീവ്രവാദി നവീദ് ഖാനെ 14 ദിവസത്തെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. എന്‍.ഐ.എ കോടതി ജഡ്ജ് യശ്പാല്‍ കോട് വാലാണ് നവീദ് ഖാനെ കസ്റ്റഡിയില്‍ വിട്ടതെന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ അറിയിച്ചു.

കശ്മീര്‍ താഴ് വരയില്‍ നിന്ന് തിങ്കളാഴ്ചയാണ് നവീദ് ഖാനെ ജമ്മുവില്‍ എത്തിച്ചത്. സീനിയര്‍ പൊലീസ് സൂപ്രണ്ട് അതുല്‍ കുമാര്‍ ഗോയലിന്‍െറ നേൃത്വത്തിലാണ് നവീദിനെ ചോദ്യം ചെയ്യുന്നത്. നവീദ് പൊലീസിന് നല്‍കിയ സൂചനയനുസരിച്ച് പത്തിലേറെ പേരെ എന്‍.ഐ.എ ചോദ്യം ചെയ്യുമെന്നാണറിയുന്നത്.

ആഗസ്റ്റ് അഞ്ചിന് ഉധംപൂരില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടാണ് നവീദിനെ പിടികൂടിയത്. ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യം നടത്തിയ തിരിച്ചടിയില്‍ ഒരു തീവ്രവാദിയും മരിച്ചിരുന്നു. ഇതിന് ശേഷമാണ് നവീദിനെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.