കാമുകനുമായി ചേര്‍ന്ന് അംഗവൈകല്യമുള്ള മകനെ അമ്മ തല്ലിക്കൊന്നു

പുണെ: കാമുകനൊപ്പം ചേര്‍ന്ന് അമ്മ വികലാംഗനായ മകനെ കൊന്നത് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണെന്ന് സംശയിക്കുന്നതായി പുണെ പൊലീസ്. 36കാരിയായ രാഖിയാണ് വികലാംഗനായ മകന്‍ ചൈതന്യ ബല്‍പാണ്ഡെയെ (13) ക്രിക്കറ്റ് ബാറ്റ്കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. കാമുകനും രാഖി താമസിക്കുന്ന വീടിന്‍െറ ഉടമയുമായ സുമിത് മോറെയുടെ സഹായത്തോടെ കഴിഞ്ഞ ബുധനാഴ്ചയാണ് കൊല നടത്തിയത്. രാഖിയും സുമിത് മോറെയും പൊലീസ് കസ്റ്റഡിയിലാണ്.
സുമിതുമായുള്ള അവിഹിതബന്ധം കാണാനിടയായതിനാലാണ് കൊല നടത്തിയതെന്നാണ് രാഖിയുടെ മൊഴി. എന്നാല്‍, ചൈതന്യയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തട്ടാനാണ് ശ്രമമെന്ന് രാഖിയുടെ അമ്മ ആരോപിച്ചു. രാഖിയുടെ മുന്‍ ഭര്‍ത്താവ് തരുണ്‍ ബല്‍പാണ്ഡെ മകന്‍െറ പേരില്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ട്. രാഖിയുടെ അമ്മയെയും മുന്‍ ഭര്‍ത്താവിനെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.