ഇസ് ലാമാബാദ്: കോമണ്‍വെല്‍ത്ത് പാര്‍ലമെന്‍ററി യൂനിയന്‍ സമ്മേളനത്തിലേക്ക് ജമ്മു കശ്മീര്‍ നിയമസഭാ സ്പീക്കറെ ക്ഷണിക്കില്ളെന്ന നിലപാട് ആവര്‍ത്തിച്ച് പാകിസ്താന്‍. കശ്മീര്‍ സ്പീക്കറെ ഒരിക്കലും ക്ഷണിക്കില്ളെന്ന് പാക് വിദേശകാര്യ- സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് വ്യക്തമാക്കിയത്.
ഇന്ത്യയുടെ കൈവശമുള്ള കശ്മീരിലെ സ്പീക്കറെ സമ്മേളനത്തിന് ക്ഷണിച്ചാല്‍ ഇതുമായി ബന്ധപ്പെട്ട് പാക്കിസ്താന്‍ ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ വിട്ടുവീഴ്ച്ച ചെയ്യുന്നതിന് തുല്യമായിരിക്കും. പാര്‍ലമെന്‍റ് സമ്മേളനത്തിനുള്ള പരിപാടികള്‍ ക്രമീകരിക്കുകയാണ്. മുന്‍ നിശ്ചയിച്ച പ്രകാരം 70 ശതമാനം അംഗങ്ങള്‍ പങ്കെടുക്കുമെന്നും സര്‍താജ് പറഞ്ഞതായി ദ് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ജമ്മു കശ്മീര്‍ നിയമസഭാ സ്പീക്കറെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്‍ററി സമ്മേളനം ബഹിഷ്കരിക്കാന്‍ ഇന്ത്യ വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു. തീരുമാനം ഏകകണ്ഠമായിരുന്നെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചിട്ടുണ്ട്. കശ്മീരിനെ ഒഴിവാക്കിയാല്‍ സമ്മേളനത്തില്‍ പങ്കെടുക്കില്ളെന്ന് കാണിച്ച് മറ്റു നിയമസഭാ സ്പീക്കര്‍മാര്‍ കോമണ്‍വെല്‍ത്ത് പാര്‍ലമെന്‍ററി യൂനിയന്‍ ചെയര്‍മാനും ബംഗ്ളാദേശ് പാര്‍ലമെന്‍റ് സ്പീക്കറുമായ ഡോ. ഷിറിന്‍ ചൗധരിക്ക് കത്തെഴുതാനും തീരുമാനിച്ചിട്ടുണ്ട്. 2007ല്‍ നടന്ന സമ്മേളനത്തില്‍ കശ്മീര്‍ പ്രതിനിധി പങ്കെടുത്തിരുന്നു.
സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ എട്ടുവരെ ഇസ്ലാമാബാദിലാണ് സമ്മേളനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.