ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ പുല്‍വാമക്കടുത്ത് ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍-ഇ-ത്വയിബ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ശ്രീനഗറില്‍ നിന്നും 32 കിലോമീറ്റര്‍ അകലെ കകപോറ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
ലഷ്കര്‍-ഇ-ത്വയിബ തീവ്രവാദികള്‍ ഗ്രാമത്തില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരച്ചിലിനെ ത്തിയ പൊലീസുകാര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ പൊലീസ് നടത്തിയ വെടിവെപ്പിലാണ് രണ്ടു തീവ്രവാദികള്‍ വധിക്കപ്പെട്ടത്. ഗ്രാമത്തില്‍ ഒരു തീവ്രവാദി കൂടി ഒളിഞ്ഞിരിപ്പുണ്ടെന്നാണ് വിവരം. കൂടുതല്‍ സേന സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്.
അതേസമയം, ജമ്മുകശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ പോലീസ് പോസ്റ്റിന് നേരേ വീണ്ടും തീവ്രവാദ ആക്രമണമുണ്ടായി. രണ്ടു പോലീസുദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് ഉധംപുരിലെ ഉള്‍ഗ്രാമമായ ബസന്ത്ഘട്ടിലെ പോലീസ് പോസ്റ്റിന് നേരേ തീവ്രവാദികള്‍ ആക്രമണമഴിച്ചുവിട്ടത്. വിവരമറിഞ്ഞ് സൈനികര്‍ സ്ഥലത്തത്തെി തിരച്ചില്‍ നടത്തിയെങ്കിലും ആരെയും പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.