പാര്‍ലമെന്‍റിലും തീവ്രവാദികളെന്ന് വി.എച്ച്.പി നേതാവ്

റൂര്‍ക്കി: പാര്‍ലമെന്‍റില്‍ ഒന്നോ രണ്ടോ തീവ്രവാദികളുണ്ടെന്ന് വിവാദ വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. യാക്കൂബ് മേമന്‍െറ വധശിക്ഷയെ ചിലര്‍ അപലപിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോഴായിരുന്നു അവരുടെ പ്രതികരണം.
പാര്‍ലമെന്‍റില്‍ ഒന്നോ രണ്ടോ ഭീകരരുണ്ടെന്നത് രാജ്യത്തിന് ആപത്താണെന്നും ഇവര്‍ കോടതി വിധിയെ ധിക്കരിക്കുകയാണെന്നും സാധ്വി പ്രാചി പറഞ്ഞു. ജമ്മുവില്‍ പിടിയിലായ പാകിസ്താന്‍ തീവ്രവാദി ഉസ്മാന്‍ ഖാനെ ചോദ്യം ചെയ്ത് കഴിഞ്ഞ് ഹിന്ദുത്വ സംഘടനകള്‍ക്ക് വിട്ടുനല്‍കിയാല്‍ പാഠം പഠിപ്പിക്കാമെന്നും അവര്‍ പറഞ്ഞു. യാക്കൂബ് മേമന്‍െറ വധശിക്ഷയെ കോണ്‍ഗ്രസ് എം.പിമാരായ ദിഗ്വിജയ് സിങ്ങും ശശി തരൂരും അപലപിച്ചിരുന്നു. ഇവര്‍ക്കെതിരെയായിരുന്നു വി.എച്ച്.പി നേതാവിന്‍െറ പരോക്ഷ വിമര്‍ശം.
അതേസമയം, പാര്‍ലമെന്‍റില്‍ തീവ്രവാദികളുണ്ടെന്ന് പറഞ്ഞ വി.എച്ച്.പി നേതാവിനെതിരെ സ്പീക്കര്‍ സുമിത്ര മഹാജന്‍ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സാധ്വി പ്രാചി പാര്‍ലമെന്‍റിനെ മാത്രമല്ല ഭരണഘടനയെയും നിന്ദിച്ചതായി കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.