കലാമിനെ കറന്‍സിയില്‍ കാണാന്‍ കൊതിച്ച് സൈബര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ‘ജനങ്ങളുടെ പ്രസിഡന്‍റ്’ എ.പി.ജെ. അബ്ദുല്‍ കലാം രാമേശ്വരത്തെ മണ്ണിലേക്ക് മടങ്ങിയതിനുപിന്നാലെ അദ്ദേഹത്തിന്‍െറ മുഖം ഇന്ത്യന്‍ കറന്‍സിയില്‍ മുദ്രണം ചെയ്തുകൊണ്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്‍െറ ചിത്രമുള്ള ഇന്ത്യന്‍ രൂപ കൊണ്ടുവരണമെന്നതാണ് ഷെയര്‍ ചെയ്യുന്നവരുടെ ആവശ്യം. ‘കലാം ഓണ്‍ കറന്‍സി’ എന്ന ഹാഷ് ടാഗിലാണ് ട്വിറ്ററില്‍ ആയിരക്കണക്കിന് ട്വീറ്റുകള്‍ നിറയുന്നത്.വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പെടുത്താന്‍ അദ്ദേഹത്തിന്‍െറ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് തങ്ങളുടെ ട്വീറ്റ് പലരും ടാഗ് ചെയ്യുന്നുമുണ്ട്. അതേസമയം, ഇത്തരത്തില്‍ മാറ്റം കൊണ്ടുവന്നാല്‍ സര്‍ക്കാറിനുണ്ടാകുന്ന അധികചെലവ് ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശ ട്വീറ്റുകളും ഒപ്പമുണ്ട്.

അബ്ദുല്‍ കലാം ഒരിക്കലും ഇത് ആഗ്രഹിക്കില്ളെന്നും അത്തരം ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ മുഖം മാത്രമാണ് നിലവില്‍ ഇന്ത്യന്‍ രൂപ കറന്‍സികളില്‍ ഉപയോഗിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.