ന്യൂഡല്‍ഹി: ഒരു മാസത്തില്‍ തന്നെ രണ്ടു പൂര്‍ണചന്ദ്രന്‍മാരെ ദര്‍ശിക്കാന്‍ കഴിയുന്ന അസുലഭ സൗഭാഗ്യത്തിന്‍െറ ദിനമാണ് ഇന്നലെ കഴിഞ്ഞുപോയത്. സാധാരണ മാസത്തില്‍ ഒരു പൗര്‍ണമിയും അമാവാസിയുമാണ് ഉണ്ടാകുക. ജൂലൈമാസം രണ്ടാം തീയതി പൗര്‍ണമിയായിരുന്നു. ജൂലൈയില്‍ത്തന്നെ രണ്ടാം പ്രവശ്യവും പൗര്‍ണമി ദൃശ്യമാകുന്ന എന്ന അപൂര്‍വ പ്രതിഭാസത്തിനായിരുന്നു വെള്ളിയാഴ്ച ഭൂമി സാക്ഷ്യം വഹിച്ചത്. ഒരു മാസത്തില്‍ തന്നെ ദൃശ്യമാകുന്ന രണ്ടാമത്തെ പൂര്‍ണചന്ദ്രനെയാണ് ബ്ളൂമൂണ്‍ എന്ന് വിളിക്കുന്നത്.
ചാന്ദ്രദിനം അടിസ്ഥാനമാക്കിയുള്ള കലണ്ടറുകളും സൗരദിനം അടിസ്ഥാനമാക്കിയുള്ള കലണ്ടറുകളും തമ്മില്‍ ഓരോ വര്‍ഷവും ഏകദേശം 11 ദിവസത്തെ അന്തരമുണ്ടാകാറുണ്ട്. ഇവയൊന്നിച്ച് ചേര്‍ന്നാണ് രണ്ടോ മുന്നോ വര്‍ഷം കൂടുമ്പോള്‍ ഇത്തരത്തില്‍ ബ്ളൂമൂണ്‍ ഉണ്ടാകുന്നത്.
2012 ആഗസ്റ്റിലാണ് അവസാനമായി ബ്ളൂമൂണ്‍ ഉണ്ടായത്. 2018 ജനുവരിയിലാണ് അടുത്ത ബ്ളൂമൂണ്‍ ദൃശ്യമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.