പുണ്യാളന്‍റെ നാല് കൊമ്പുള്ള കുഞ്ഞാനയിറങ്ങി

ജയസൂര്യ ചിത്രം 'പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡി'ലെ  ആദ്യ ഗാനം റിലീസ് ചെയ്തു. 'നാല് കൊമ്പുള്ള കുഞ്ഞാന' എന്ന ഈ ഗാനം ഒരു കാർട്ടൂൺ വിഡിയോയായിട്ടാണ് പുറത്തിറക്കിയത്. വിനീത് ശ്രീനിവാസനാണ് ആലാപനം. സന്തോഷ് വർമ്മയുടെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം നൽകിയിരിക്കുന്നു. 

രഞ്ജിത്ത് ശങ്കർ തിരകഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അജു വർഗീസ്, വിജയരാഘവൻ, ശ്രീജിത്ത് രവി, ധർമജൻ, ഗിന്നസ് പക്രു, സുനിൽ സുഖദ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം വിഷ്ണു നാരായണനും ചിത്രസംയോജനം വി സാജനുമാണ്. ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേർന്ന്  നിർമിച്ചിട്ടുള്ള 'പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ' നവംബറിൽ തിയേറ്ററുകളിൽ എത്തും.
Full View

Tags:    
News Summary - Naalu Kombulla Kunjaana Song from Punyalan Private Limited-Music News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT