Posted On
date_range Updated On
date_range മെഗാ സ്റ്റാറിെൻറ പിറന്നാളിന് അടിപൊളി ഗാനവുമായി ആരാധകർ
മലയാളത്തിെൻറ മഹാനടന് പിറന്നാൾ സമ്മാനവുമായി ആരാധകർ. മെഗാ സ്റ്റാർ 369 എന്ന പേരിൽ ഒരു കലിപ്പ് പാട്ടുമായാണ് മമ്മൂട്ടി ആരാധകർ എത്തിയിരിക്കുന്നത്. റിലീസാകാനിരിക്കുന്ന സേതുവിെൻറ കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിെൻറ ഭാഗമായാണ് ഗാനം. ‘കട്ട കലിപ്പ് കുട്ടനാടൻ പാട്ട്’ എന്ന പേരിൽ പുറത്തുവന്ന പാട്ട് സംവിധാനം ചെയ്തിരിക്കുന്നത് അരുൺ കൃഷ്ണയാണ്.
ശ്രീനാഥ് ശിവശങ്കരനാണ് സംഗീതം നൽകി കലിപ്പ് പാട്ട് ആലപിച്ചിരിക്കുന്നത്. ശിൻസൺ പൂവത്തിങ്കലിെൻറതാണ് വരികൾ. സചിൻ ഛായാഗ്രഹണവും സ്വാതി ദേവ് എഡിറ്റിങും നിർവഹിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.