ൈവരമുത്തുവിനെതിരെ വീണ്ടും ചിന്മയി

ചെ​ന്നൈ: പ്ര​ശ​സ്​​ത​ർ​ക്കു​നേ​രെ അ​പ​കീ​ർ​ത്തി പ​ര​ത്തു​ന്ന​ത്​ ഇ​പ്പോ​ൾ പു​തി​യ സം​സ്​​കാ​ര​മാ​യെ​ന്ന്​​​ ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ വൈ​ര​മു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം സി​നി​മ പി​ന്ന​ണി ഗാ​യി​ക ചി​ൻ​മ​യി ശ്രീ​പാ​ദ​യും മ​റ്റു ചി​ല യു​വ​തി​ക​ളും വൈ​ര​മു​ത്തു​വി​നെ​തി​രെ ലൈം​ഗി​ക പീ​ഡ​ന​ശ്ര​മം ആ​രോ​പി​ച്ച്​ മീ ​ടൂ കാ​മ്പ​യി​നി​ൽ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന്​ മ​റു​പ​ടി​യാ​യാ​ണ്​ ​ബു​ധ​നാ​ഴ്​​ച ൈവ​ര​മു​ത്തു ട്വി​റ്റ​റി​ൽ പ്ര​തി​ക​രി​ച്ച​ത്.

ഇൗ​യി​ടെ​യാ​യി താ​ൻ തു​ട​ർ​ച്ച​യാ​യി അ​പ​മാ​നി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും അ​തി​െ​ലാ​ന്നാ​ണി​തെ​ന്നും യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ താ​ൻ ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​റി​ല്ലെ​ന്നും സ​ത്യം എ​ന്താ​ണെ​ന്ന്​ കാ​ലം പ​റ​യു​മെ​ന്നും ​ൈവ​ര​മു​ത്തു അ​ഭി​പ്രാ​യ​െ​പ്പ​ട്ടു.

മി​നി​റ്റു​ക​ൾ​ക്ക​കം ‘നു​ണ​യ​ൻ’ എ​ന്നു മാ​ത്രം കു​റി​ച്ച്​ ട്വീ​റ്റ്​ ചെ​യ്​​ത്​ ചി​ന്മ​യി രം​ഗ​ത്തെ​ത്തി.​ വൈ​ര​മു​ത്തു​വി​നെ​തി​രാ​യ മീ ​ടൂ കാ​മ്പ​യി​ൻ ത​മി​ഴ്​​നാ​ട്ടി​ൽ വി​വാ​ദ​മാ​യി​രി​ക്ക​യാ​ണ്. ​ സം​വി​ധാ​യ​ക​ൻ അ​മു​ദ​ൻ, ന​ട​ൻ സി​ദ്ധാ​ർ​ഥ്, ന​ടി​മാ​രാ​യ സ​മ​ന്ത, വ​ര​ല​ക്ഷ്​​മി ശ​ര​ത്​​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ മീ ​ടു കാ​മ്പ​യി​ന്​ പി​ന്തു​ണ​യ​റി​യി​ച്ച്​ രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്.

Tags:    
News Summary - Chinmayi alligations against Vairamuthu-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT