പ്രശസ്​ത അമേരിക്കൻ റാപ്പർ മാക്​ മില്ലർ മരിച്ച നിലയിൽ

വാഷിങ്​ടൺ: അമേരിക്കയിലെ പ്രശസ്​ത റാപ് ഗായകൻ മാക്​ മില്ലറെ മരിച്ച നിലയിൽ ​കണ്ടെത്തി. 26 കാരനായ മില്ലറുടെ അമിതമായി ഡ്രഗ്​​ ഉപയോഗമാണ്​ മരണകാരണമെന്നാണ്​​​ റിപ്പോർട്ട്​. മാൽകോം മക്കോർമിക്​ എന്നാണ്​ യഥാർഥ നാമം. വീട്ടിനകത്ത്​ മരിച്ച നിലയിൽ ക​ണ്ടതിനെ തുടർന്ന്​ മില്ലറുടെ സുഹൃത്താണ്​ പൊലീസിനെ വിവരമറിയിച്ചത്​.

വിഷാദരോഗത്തിനടിമയായിരുന്ന മില്ലർ ഇൗയടുത്താണ്​ കാമുകിയും പ്രശസ്​ത ഗായികയുമായ അരിയാന ഗ്രാ​​​െൻറയുമായി പിരിഞ്ഞത്​. മില്ലർ നിരോധിത ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന ആരോപണമുണ്ട്​. മദ്യപിച്ച വാഹനമോടിച്ചതിന്​ ഗായകനെ രണ്ടുതവണ പൊലീസ്​ പിടികൂടുകയും ചെയ്​തിരുന്നു.

മില്ലർക്ക്​ പ്രശസ്ത ഗായകൻ എഡ്​ ഷീറാൻ അടക്കമുള്ളവർ ആദരാഞ്​ജലികൾ അർപ്പിച്ചു. മില്ലർ എന്നും ത​​​െൻറ പ്രിയപ്പെട്ടവനായിരുന്നുവെന്നായിരുന്നു ഷീറാ​​​െൻറ പ്രതികരണം.

Tags:    
News Summary - American rapper dies of suspected overdose-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT