വീണ്ടുമൊരു ഷാൻ റഹ്​മാൻ മെലഡി; അരവിന്ദ​െൻറ അതിഥികളിലെ ആനന്ദമേ VIDEO

അഡാറ്​ ഹിറ്റായ മാണിക്യ മലരിന്​ ശേഷം ഷാൻ റഹ്​മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന അരവിന്ദ​​െൻറ അതിഥികളിലെ മറ്റൊരു ഗാനം കൂടി പുറത്തുവിട്ടു. ആൻ അമീ ആലപിച്ച ആനന്ദമേ എന്ന ഗാനത്തി​​െൻറ ലിറിക്കൽ വീഡിയോയാണ്​ യൂട്യൂബിലൂടെ പുറത്തുവിട്ടത്​​. 

Full View

വർഷങ്ങൾക്ക്​ ശേഷം മകൻ വിനീത്​ ശ്രീനിവാസനൊപ്പവും മുൻ നായികമാരായ ഉൗർവഷി, ശാന്തി കൃഷ്​ണ എന്നിവർക്കൊപ്പവും ശ്രീനിവാസൻ  ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും അരവിന്ദ​​െൻറ അതിഥികൾക്കുണ്ട്​. കഥ പറയു​േമ്പാൾ എന്ന ​ബ്ലോക്​ബസ്​റ്റർ ചിത്രമൊരുക്കിയ ബന്ധുകൂടിയായ എം. മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖില വിമലാണ്​ നായിക. പ്രേം കുമാർ, അജു വർഗീസ്​, കെ.പി.എ.സി ലളിത, ബിജുക്കുട്ടൻ, തുടങ്ങി വൻതാരനിരയും ചിത്രത്തിലുണ്ട്​.
 

Tags:    
News Summary - Aanandhame Lyric Video Aravindante Athidhikal shan rahman-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT