കുട്ടൻപിള്ളയുടെ ശിവരാത്രിയിലെ സുരാജ്​ ആലപിച്ച ഗാനമെത്തി

കുട്ടൻപിള്ളയിലെ ശിവരാത്രി എന്ന ചിത്രത്തിന്​ വേണ്ടി സുരാജ്​ വെഞ്ഞാറമുട്​ ആലപിച്ച ഗാനമെത്തി. മോഹൻലാലാണ്​ ഗാനത്തി​​െൻറ ഒൗദ്യോഗിക ലോഞ്ചിങ്​ നടത്തിയത്​. എ​​െൻറ ശിവനെ എന്ന്​ തുടങ്ങുന്ന ഗാനമാണ്​ പുറത്തിറങ്ങിയരിക്കുന്നത്​.

ജീൻ മാർക്കോസ്​ സംവിധാനം ചെയ്​ത ചിത്രത്തിലെ ഗാനങ്ങൾക്ക്​ ഇൗണം പകർന്നിരിക്കുന്നത്​ പ്രശസ്​ത ഗായികയായ സ​യനോര ഫിലിപ്പ്​ ആണ്​. ഇൗ ചിത്രത്തിലെ ചക്കപാട്ടും മികച്ച പ്രേക്ഷകാഭിപ്രായം നേടിയിരുന്നു. 

ഇന്ദ്രജിത്തിനെ നായകനാക്കി എയ്​ഞ്ചൽസ്​ എന്ന ചിത്രമൊരുക്കിയ ജീൻ മാർക്കോസി​​െൻറ രണ്ടാമത്തെ ചിത്രമാണ്​ കുട്ടൻപിളളയുടെ ശിവരാത്രി. ജോസെലെറ്റ്​ ജോസഫ്​ ആണ്​ ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്​. മധ്യവയ്​സകനായ പൊലീസ്​ കോൺസ്​റ്റബിളായ കുട്ടൻപിള്ളയായാണ്​ സുരാജ്​ ചിത്രത്തിൽ വേഷമിടുന്നത്​.

 

Full View
Tags:    
News Summary - Kuttanpillayude Sivarathri first song relesed-Music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT