ഇതാ 'ബി റിയൽ', എള്ളോളമില്ല പൊളിവചനം

സൗഹൃദ നിമിഷങ്ങൾ പങ്കിടുക. പുതിയ കൂട്ടുകാരെ കണ്ടെത്തുക -സമൂഹമാധ്യമങ്ങളുടെ ജോലിയാണിത്. എന്നാൽ, ഇന്ന് സൗഹൃദ നിമിഷങ്ങൾക്ക് പകരം തട്ടിപ്പും വെട്ടിപ്പുമാണ്. പുതുമ തേടുകയാണെങ്കിൽ ഇനി ബി റിയലിൽ (Be Real) കൂടുകൂട്ടാം. ബെസ്റ്റിയാക്കാം (ഉറ്റ സുഹൃത്ത്). കാരണം ഇവിടെ കരുതിക്കൂട്ടി ചിത്രമെടുക്കാൻ കഴിയില്ല.

ദിവസം ഒരു ചിത്രം മാത്രമേ പങ്കിടാൻ കഴിയൂ. സമയമാവുമ്പോൾ നോട്ടിഫിക്കേഷൻ വരും 'Time to BeReal' എന്ന്. ഓരോ ദിവസവും പല സമയങ്ങളിലാകും നോട്ടിഫിക്കേഷൻ വരുക; രാവിലെ 11നും രാത്രി 11നും ഇടക്ക്. എല്ലാ ഉപയോക്താക്കൾക്കും ഒരേസമയം അറിയിപ്പ് ലഭിക്കുന്നു (ഓരോ രാജ്യത്തെയും ടൈംസോൺ പ്രകാരം).

അതിൽ ക്ലിക്ക് ചെയ്ത് ചിത്രം പോസ്റ്റ് ചെയ്യാം. ആപ് തുറന്നാൽ രണ്ട് മിനിറ്റ് മാത്രമാണ് സമയം. തുറന്നശേഷമാണ് കൗണ്ട്ഡൗൺ തുടങ്ങുക. അതിനുള്ളിൽ പോസ്റ്റ് ചെയ്യണം. നോട്ടിഫിക്കേഷൻ ലഭിച്ച് വൈകിയാണ് പോസ്റ്റ് ചെയ്തതെങ്കിൽ 'ലേറ്റ്' എന്ന കുറിപ്പുണ്ടാകും.

ഒരേസമയം മുൻ, പിൻ കാമറകളെടുത്ത ചിത്രമാണ് പോസ്റ്റ് ചെയ്യാനാവുക. ഫിൽട്ടറുകൾ ഒന്നുമില്ല, എഡിറ്റ് ബട്ടണുമില്ല. മുൻകാമറയിൽ നിങ്ങളുടെ മുഖം പതിയും, ഫോൺ ചരിച്ചുപിടിച്ചാൽ കൂടി. ആ ദിവസത്തെ ചിത്രം പോസ്റ്റ് ചെയ്തുകഴിഞ്ഞാൽ മറ്റുള്ളവരുടെ ചിത്രങ്ങൾ കാണാൻ കഴിയും.

ലൈക്കുകളോ ഷെയറുകളോ ഇല്ല. യു.എസിലടക്കം പാശ്ചാത്യ രാജ്യങ്ങളിൽ പ്രചാരമേറെയാണിതിന്. ഇന്ത്യയിലും സജീവമായി വരുകയാണ്. 2020ൽ പുറത്തിറങ്ങിയ ഫ്രഞ്ച് സോഷ്യൽ മീഡിയ ആപ്പാണിത്. ആക്ഷൻ കാമറ കമ്പനി ഗോപ്രോയിലെ മുൻ ജീവനക്കാരായ അലക്സിസ് ബാരിയാറ്റും കെവിൻ പെറോയും ചേർന്നാണ് സൃഷ്ടിച്ചത്.

ഈ വർഷമാണ് അതിവേഗം ജനപ്രീതി നേടിയത്. യു.എസ്, യു.കെ, ഫ്രാൻസ് എന്നിവിടങ്ങളിൽ ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, പിൻട്രസ്റ്റ് എന്നിവക്ക് പിന്നിൽ നാലാമതാണ് ബി റിയൽ. 2017ൽ അവതരിപ്പിച്ച സമൂഹമാധ്യമ വിരുദ്ധ ആപ് മിനുഷ്യേ (Minutiae) ബി റിയലിന് വിത്തുപാകി. ബി റിയൽ തങ്ങളിൽനിന്ന് പലതും കടംകൊണ്ടതായി മിനുഷ്യേ സഹസ്ഥാപകനായ മാർട്ടിൻ അഡോൾഫ്‌സൺ പറയുന്നു.

Tags:    
News Summary - Be Real New App

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.