തുര്‍ക്കി പ്രഥമ വനിതയുമായി ആമിർ ഖാൻെറ കൂടിക്കാഴ്​ച; സോഷ്യൽമീഡിയയിൽ വൻ പ്രതിഷേധം

ന്യൂഡൽഹി: തുര്‍ക്കി പ്രസിഡൻറ് റെജപ്​​ തയ്യിപ്​​ ഉര്‍ദുഗാന്‍റെ ഭാര്യയായ അമിനെ ഉര്‍ദുഗാനുമായി ബോളിവുഡ്​ താരം ആമിർ ഖാൻ കൂടിക്കാഴ്​ച നടത്തുന്ന ചിത്രം സോഷ്യൽമീഡയയിൽ വൈറൽ. ഇസ്​താംബൂളിൽ പ്രസിഡൻറി​െൻറ ഔദ്യോഗിക വസതിയിൽ വെച്ചാണ്​ പ്രഥമ വനിത അമിനെ ഉർദുഗാനുമായി ആമിർ കൂടിക്കാഴ്​ച നടത്തിയത്​. ​ 'ലാൽ സിങ്​ ചദ്ദ' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ്​ ആമിർ ഇസ്​തംബൂളിലെത്തിയത്​.

ലോകപ്രശസ്​തനായ ഇന്ത്യൻ സിനിമാതാരമായ ആമിർ ഖാനുമായുള്ള കൂടിക്കാഴ്​ചയിൽ സന്തോഷമുണ്ടെന്ന്​ അമിനെ ഉർദുഗാൻ ട്വീറ്റ്​ ചെയ്​തിരുന്നു. ആഗസ്​റ്റ്​ 15ന്​ അമിനെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച ചിത്രങ്ങളാണ്​ സോഷ്യൽമീഡയിൽ പ്രചരിക്കുന്നത്​. ഈ ചിത്രങ്ങൾ ട്വിറ്ററിൽ വൈറലായതോടെ ആമിര്‍ഖാനെതിരെ പ്രതിഷേധവും ശക്തമായി. കശ്​മീർ വിഷയത്തിൽ പാകിസ്​താനെ പിന്തുണക്കുകയാണ്​ തുർക്കി പ്രസിഡൻറ്​ ​െചയ്​തതെന്നും ആമിർഖാൻ പാകിസ്​താ​െൻറ മിത്രമായി കണക്കാക്കപ്പെടുന്ന തുർക്കി പ്രസിഡൻറി​െൻറ വസതിയിൽ കൂടിക്കാഴ്​ചക്കെത്തിയത്​ തെറ്റാ​ണെന്നുമുള്ള പ്രചരണമാണ്​ സോഷ്യൽ മീഡയയിൽ നടക്കുന്നത്​.


അമിനെ ഉര്‍ദുഗാൻ സാമൂഹിക മനുഷ്യാവകാശ തലത്തിലുള്ള പ്രൊജക്ടുകളുമായി മുന്നോട്ടു പോകുന്നതായും സിനിമയിലെയും പുറത്തെയും സാമൂഹിക ഇടപെടലുകളില്‍ അവര്‍ തന്നെ അഭിനന്ദിച്ചതായും ആമിര്‍ ഖാന്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യയും തുർക്കിയുമായുള്ള നയതന്ത്രബന്ധം വഷളായികൊണ്ടിരിക്കെ ആമിർ പ്രഥമ വനിതയുമായി കൂടിക്കാഴ്ച നടത്തിയത് ഉചിതമായില്ലെന്നാണ്​ വിമർശനം.

കശ്മീരിൻെറ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണ് ഇന്ത്യ-തുർക്കി ബന്ധം വ‌ഷളായത്. കശ്​മീരിന്​ പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുമാറ്റിയ വിഷയത്തിൽ തുർക്കി ഇന്ത്യയെ രൂക്ഷമായി വിമർശിച്ചിരുന്നു. 




 


 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.