ഉറവ്....

കിണറുകൾ വേനലിൽ വറ്റാൻ തുടങ്ങിയിരിക്കുന്നു. ഒരു തുള്ളി വെള്ളത്തിനായി നെട്ടോട്ടമോടുന്നവരെയാണ് രാവിലെ പലരും കണികാണുന്നത്. ജലദൗർലഭ്യം നിരവധി ഹ്രസ്വചിത്രങ്ങൾക്ക് പ്രമേയമായിട്ടുണ്ടെങ്കിലും ഇന്നും ആ വിഷയം പ്രസക്തമാണ്.   ഈ പ്രമേയം മികച്ച രീതിയിൽ അവതരിപ്പിക്കാനായി എന്നതാണ് പി. സന്ദീപ് സംവിധാനം ചെയ്ത 'ഉറവ്' എന്ന കൊച്ചു ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. കേവലം ഒരു കൊച്ചു ദൃശ്യാഖ്യാനം എന്നതിലുപരി ഇനിയും  പരിഹാരമാകാത്ത പ്ലാച്ചിമടയുൾപ്പടെയുള്ള നിരവധി സമരങ്ങൾക്കുള്ള െഎക്യദാർഢ്യം കൂടിയാവുന്നുണ്ട് ഈ ഹ്രസ്വ ചിത്രം. 

ബഹളങ്ങളില്ലാതെയാണ് ഈ ചിത്രം തുടങ്ങുന്നത്. ശബ്ദം നഷ്ടപ്പെട്ടവരുടെ  കഥ പറയുേമ്പാൾ നിശ്ബദതയാണ് ഉപയോഗിക്കാവുന്ന മികച്ച ആയുധമെന്ന് സംവിധായകൻ തിരിച്ചറിഞ്ഞിരിക്കാം. കേരളത്തിൽ ജലദൗർലഭ്യമോ എന്ന സംശയം നമ്മളിലുയരാം. എന്നാൽ ചുറ്റും വെള്ളമുണ്ടായിട്ടും ഒരു തുള്ളി പോലും കുടിക്കാനില്ലാതെ കഷ്ടപ്പെടുന്ന ഗ്രാമങ്ങളുടെ കഥകൾ മാധ്യമങ്ങളിൽ വാർത്തയാവുന്ന സാഹചര്യത്തിൽ ഉറവിലെ ദൃശ്യങ്ങൾ ഒട്ടും അതിശയോക്തിയല്ല.

 

വിശപ്പടക്കാൻ ഒരു അപ്പകഷ്ണം മോഷ്ടിച്ചതിന് വർഷങ്ങൾ ജയിലിൽ കിടക്കേണ്ടി വന്ന വിഖ്യാത എഴുത്തുകാരൻ വിക്ടർ ഹ്യൂഗോയുടെ  പാവങ്ങളിലെ  നായകനെ ഒാർമിപ്പിക്കുന്നുണ്ട് ഉറവിലെ മുഖ്യ കഥാപാത്രം. ഒന്നും സൗജന്യമായി ലഭിക്കില്ലെന്ന കേമ്പാള യുക്തിയും ചിത്രത്തിൽ വിദഗ്ധമായി കൂട്ടിച്ചേർക്കുന്നുണ്ട്.    

കുപ്പിവെള്ളം വാങ്ങി വീട്ടിലെത്തുന്ന മുഖ്യ കഥാപാത്രം ഭാവിയിലെ മലയാളി നേരിടാൻ പോവുന്ന ദുരിതം കൂടി പ്രവചിക്കുന്നുണ്ട്. ആദ്യ ഭാഗം മുതൽ അവസാനം വരെ സമകാലീന ലോകത്തെ വരച്ചിടാൻ കഴിഞ്ഞു എന്നതാണ് ഉറവി​​​െൻറ വിജയം. കാമ്പസി​​​െൻറ ബഹളങ്ങളും പ്രണയവും, സൗഹൃദങ്ങളും ഹൃസ്വചിത്രങ്ങൾക്ക് വിഷയമാവുന്ന ഇൗ കാലഘട്ടത്തിൽ കാമ്പുള്ള രാഷ്ട്രീയം പ്രമേയമാക്കിയ സംവിധായകനും കൂട്ടരും തീർച്ചയായും കൈയടി അർഹിക്കുന്നു.

കമൂറ ആര്‍ട്ട് കമ്മ്യൂണിറ്റിയുടെ പ്രൊഡക്ഷന്‍ വിഭാഗമായ കമൂറ വിഷ്വല്‍ സിഗ്നല്‍സിന്റെ കീഴില്‍ ഗ്രീന്‍ പാലിയേറ്റീവ്, ഫ്രണ്ട്‌സ്
ഓഫ് നേച്ചര്‍ എന്നിവയുടെ സഹകരണത്തോടെ ആണ് ഉറവ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ  തിരക്കഥ, എഡിറ്റിങ് എന്നിവ നിർവഹിച്ചതും സംവിധായകൻ തന്നെയാണ്. എം നൗഷാദ്( കഥ), ഷഫീക്ക് കൊടിഞ്ഞി, മുഹമ്മദ് അബ്ദുള്‍ റഷീദ് ( ഛായാഗ്രഹണം), 
തുടങ്ങിയവരാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. പിപ്പല്‍ ട്രീ ഫൗണ്ടേഷന്‍ ആണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്.
 

Tags:    
News Summary - URAVU SHORT FILM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.