തമിഴ് സിനിമ ഷൂട്ടിങ് നിർത്തിവെച്ചതിനാൽ പട്ടിണിയിലായ കൂലി തൊഴിലാളികൾക്കാണ് സൂപ്പർ സ്റ്റാറുകളടക്കമുള്ളവർ സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. 15,000ത്തോളം തൊഴിലാളി കുടുംബങ്ങൾ പട്ടിണി നേരിടുകയാണെന്നും അവരെ സഹായിക്കുന്നതിന് രണ്ടു കോടി രൂപയുടെ ഫണ്ട് സ്വരൂപിക്കണമെന്നും ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് സൗത്ത് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ആഹ്വാനം കാര്യമായെടുത്ത നടന്മാരായ രജനികാന്ത് 50 ലക്ഷം രൂപയും വിജയ് സേതുപതി, ശിവകാർത്തികേയൻ, ശിവകുമാർ, അദ്ദേഹത്തിെൻറ മക്കളായ സൂര്യ, കാര്‍ത്തി ഇവരെല്ലാം പത്തുലക്ഷം രൂപ വീതവും നൽകി.പ്രകാശ്രാജ് 150 അരിച്ചാക്കുകളാണ് സംഭാവന നല്‍കിയത്.
പാർഥിപൻ, മനോബാല തുടങ്ങിയവർ അരി തുടങ്ങിയ നിത്യോപയോഗസാധനങ്ങളുടെ ശേഖരവും കൈമാറി. കാലം ആവശ്യപ്പെടുേമ്പാൾ കൈയുംകെട്ടി നിൽക്കരുതെന്നാണ് ഈ നടന്മാരുടെ ഉറക്കെയുള്ള ഡയലോഗ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.