വിവാദങ്ങൾക്കിടെ പൊതുവേദിയിൽ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും -വിഡിയോ വൈറൽ

വിവാദങ്ങൾക്കിടെ പൊതുവേദിയിൽ ഒന്നിച്ചെത്തി നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയ്‌യും നടി തൃഷയും. സംരംഭകനും ചലച്ചിത്ര നിർമാതാവുമായ കൽപ്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ സൽക്കാരത്തിലാണ് ഇരുവരും ഒന്നിച്ച് പങ്കെടുത്തത്. ചെന്നൈയിലായിരുന്നു ചടങ്ങ്.

വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. വിജയ്‌യുമായുള്ള 25 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് അവരുടെ വിവാഹമോചന ഹരജി. 1999 ആഗസ്റ്റിലാണ് ഇരുവരും വിവാഹിതരാവുന്നത്. സ്​പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് ഹരജി നൽകിയിരിക്കുന്നത്.

വിജയ്‌ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ഹരജിയിൽ സംഗീത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2021ലാണ് ഇത്തരമൊരു ബന്ധമുള്ളത് താൻ മനസിലാക്കിയതെന്നും ഹരജിയിൽ പറയുന്നു. ഇതേതുടർന്നാണ് നടനുമായി വിവാഹമോചനത്തിലെത്താൻ താൻ തീരുമാനമെടുത്തതെന്നും സംഗീത സ്വർണലിംഗം പറഞ്ഞു

വിജയ്‌ക്ക് ബന്ധമുള്ള നടി തൃഷ കൃഷ്ണനാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ്. ഇരുവർക്കും കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. ഒരു കാറിൽ ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും എത്തിയതെന്നതും സമൂഹമാധ്യമ ചർച്ച വർധിപ്പിച്ചിട്ടുണ്ട്.

വിവാഹമോചന വാർത്തകൾക്ക് പിന്നാലെ, വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ഇൻസ്റ്റഗ്രാമിൽ അച്ഛനെ അൺഫോളോ ചെയ്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അമ്മക്കുള്ള നിശബ്ദ പിന്തുണയാണ് സഞ്ജയിന്റെ ഈ നീക്കമെന്ന് ഒരു വിഭാഗം കരുതുമ്പോൾ, സഞ്ജയ് നേരത്തെ തന്നെ അച്ഛനെ ഫോളോ ചെയ്തിരുന്നില്ലെന്നും ചിലർ വാദിക്കുന്നുണ്ട്.   

Tags:    
News Summary - Vijay makes public appearance with Trisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.