കൊറോണ കാലത്തെ ജോർദാൻ ‘ആടുജീവിതം’

വാദി റം, ജോർദാൻ: നോവലിസ്റ്റ് ബിന്യാമിന്‍റെ "ആടുജീവിതം" നോവൽ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ബിഗ് ബജറ് റ് ചിത്രമായ ആടുജീവിതത്തി രണ്ടാം ഷെഡ്യൂളിനായാണ് മാർച്ച് 16 ന് ബഹ്‌റൈൻ വഴി അമ്മാനിലെത്തിയത്. നടൻ പൃഥി രാജ് ഉൾപ്പെ ടെയുള്ള ബ്ലെസ്സിയും ടീമും നേരത്തെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയിരുന്നെങ്കിലും മാർച്ച് 20 കഴിഞ്ഞു പുറപ്പെടാനിരുന ്നു എന്‍റെ തീരുമാനം. ജോലി ചെയ്യുന്ന ശാന്തപുരം അൽ ജാമിയ അൽ ഇസ്‌ലാമിയ യിൽ അക്കാദമിക വർഷാവസാനമായതു കൊണ്ടുള്ള തിര ക്കുകൾ കാരണം സംവിധായകൻ ബ്ലസിയോട് സാവകാശം ആവശ്യപ്പെട്ടതായിരുന്നു. എന്നാൽ അമ്മാൻ എയർപോർട്ട് അടക്കാൻ സാധ്യതയു ള്ളതിനാൽ നേരത്തെ പുറപ്പെവേണ്ടിവന്നു.

അമ്മാൻ എയർപോർട്ടിൽ നിന്നും ഏകദേശം 300 കിലോമീറ്റർ അകലെയുള്ള ടൂറിസ്റ്റ ് കേന്ദ്രമായ "വാദി റം"മ്മിലാണ് ആടുജീവിതം ടീം താമസിക്കുന്നത്. ഇവിടെ നിന്നും അൽപം അകലെയുള്ള മരുഭൂമിയിലാണ് ചിത്രീ കരണം നടക്കുന്നത്. നോവലിലെ നജീബിനെ അവതരിപ്പിക്കുന്ന നടൻ പൃഥിരാജ് ഉൾപ്പെടെ 58 പേരാണ് ടീമിലുള്ളത്. ഇതിൽ ഒമാനി നടനാ യ ഡോ. താലിബ് അൽ ബലൂഷിയും യു.എ.ഇ യിൽ താമസിക്കുന്ന അറബ് നടൻ റികാബിയും ഉൾപ്പെടും.

രണ്ടു പതിറ്റാണ്ടിനു ശേഷം എ.ആർ റഹ്‌മാൻ മലയാളത്തിൽ തിരി ച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൽ പൃഥി രാജിന്‍റെ കൂടെ നോവലിലെ നജീബിന്‍റെ കഫീൽ ആയ ി വേഷമിടുന്ന ഒമാനി നടൻ അമ്മാനിലെത്തിയിരുന്നെങ്കിലും ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ ക്വറന്‍റീനിൽ കഴിയേണ്ടി വന്നു. എന്നാൽ ഒമാൻ ആവശ്യപ്പെട്ടതുപ്രകാരം പ്രത്യേക വിമാനത്തിൽ അദ്ദേഹം സലാലയിലേക്ക് തിരിച്ചു പോയി.

സൗദിയിൽ പ്രവ ാസജീവിതം നയിച്ചിരുന്ന കാലത്ത് ജോർദാൻ ചരിത്ര പ്രദേശങ്ങൾ സന്ദർശിക്കാൻ അവസരം കിട്ടിയിരുന്നെങ്കിലും ഒരുവർഷം മു മ്പ് ആടുജീവിതം ഒന്നാം ഷെഡ്യൂൾ ചിത്രീകരണം നടക്കുന്ന വേളയിലാണ് ജോർദാനെ അടുത്ത് അനുഭവിക്കുന്നത്. എന്നാൽ ഈ രാജ്യ ത്തേക്കുള്ള രണ്ടാം യാത്ര കൊറോണകാലത്തായതുകൊണ്ട് അൽപ സ്വൽപം പ്രയാസങ്ങളൊക്കെ നേരിട്ടുവെങ്കിലും ഈ വിശിഷ്ട രാജ് യത്തെ അടുത്തറിയാൻ ഈ യാത്ര കാരണമായി.

അബ്ദുല്ല രാജാവ് രണ്ടാമൻ

മിഡിലീസ്റ്റിലെ ശാന്ത സുന്ദര രാജ്യമെന്നാണ് ജോർദാൻ അറിയപ്പെടുന്നത്. രണ്ടു പതിറ്റാണ്ടോളമായി അബ്ദുല്ല രണ്ടാമൻ രാജാവിന്‍റെ കരുത്തുറ്റ ഭരണം ജോർദാനിൽ രാഷ്ട് രീയ ഐക്യവും ഭദ്രതയും നിലനിർത്തുന്നു. പ്രഥമ വനിത, റാണിയ രാജ്ഞി രാഷ്ട്ര സേവനവുമായി ജന മധ്യത്തിൽ നിറഞ്ഞുനിൽക്കുന ്നു. ഇസ്രായേൽ, ഫലസ്തീൻ, സിറിയ, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ജോർദാൻ പക്ഷെ മേഖലയിലെ സംഘർഷങ്ങളിൽനിന്നെല്ലാം സമർത്ഥമായി വിട്ടുനിൽക്കുന്നു. അതുകൊണ്ടുതന്നെ രാജ്യം സമാധാനത്തിന്റെയും സമൃദ്ധി യുടെ യും വിളനിലമാണ് .

ജോർദാൻ ഒരു ദരിദ്ര രാജ്യമോ വികസിത രാജ്യമോ അല്ല. മറ്റു ഗൾഫ് അറബ് നാടുകളെപോലെ സമ്പന്നവുമല്ല. ലോക ബാങ്കിന്റെ കണക്കനുസരിച്ചു വികസ്വര രാജ്യങ്ങളിൽ പത്താം സ്ഥാനത്താണ് നിലയുറപ്പിക്കുന്നത് . ദാരിദ്ര്യം പാടെ ഇല്ല എന്നും പറയാനാവില്ല. എന്നാൽ എല്ലാ ദൗർബ ല്യങ്ങളെയും മറികടന്ന് ജോർദാൻ തലയുയർത്തി നിൽക്കുന്നു. അനേകം വൈവിധ്യങ്ങളുള്ള ഒരു നാടാണ് ജോർദാൻ എന്ന് ഇവിടെ സന്ദർശിക്കുന്നവർക്ക് ബോധ്യപ്പെടും.

അബ്ദുല്ല രാജാവ് കൊറോണ കാലത്തു റോഡിൽ ജനങ്ങൾക്കൊപ്പം

ജോർദാൻ ലോകത്തെ ഏറ്റവും ജല ലഭ്യത കുറഞ്ഞ രാജ്യങ്ങളിൽപ്പെടുന്നു. 30 ലക്ഷത്തോളം ഫലസ്തീൻ അഭയാർത്ഥികളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച രാജ്യമാണ് ജോർദാൻ. പത്തു ലക്ഷത്തോളം സിറിയൻ അഭയാർത്ഥികളും അഞ്ചു ലക്ഷ ത്തോളം ഇറാഖി അഭയാർഥികളും ജോർദാൻ മണ്ണിൽ കഴിയുന്നു. ഈജിപ്തിൽ നിന്നുള്ള അഞ്ചു ലക്ഷത്തോളം തൊഴിലാളികൾ ജോർദാനിൽ ജോലിചെയ്യുന്നു. ഇതെല്ലം ജോർദാൻ എന്ന ഒരു അവികസിത രാജ്യത്താണെന്നോർക്കണം.

എന്നിട്ടും ഈ കൊറോണ കാലത്തുപോലും ലോകത്തെ ഏതു വികസിത-സമ്പന്ന രാജ്യത്തെയും വെല്ലുന്ന രീതിയിൽ ജോർദാൻ ആരോഗ്യത്തോടെ തലയുയർത്തി നിൽക്കുന്നു. ഏതൊരു അറബ് പൗരനും ജോർദാനി ആയെങ്കിൽ എന്നാശിച്ചുപോകും വിധമാണ് ഈ കൊച്ചു രാജ്യത്തിന്‍റെ അതിജീവന പോരാട്ട വിജയം.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനക്ക് നിരവധി പൗരന്മാരെ കൊറോണക്ക് കൊടുക്കേണ്ടിവന്നു. ബ്രിട്ടനും അമേരിക്കയും മറ്റു യൂറോപ്യൻ രജ്യങ്ങളുമെല്ലാം കൊറോണക്ക് മുമ്പിൽ പകച്ചു നിൽക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. ഏതാണ്ടെല്ലാ അറബ് നാടുകളുടെയും സ്ഥിതി കൂടുതലൊന്നും വ്യത്യസ്തമല്ല. കൊറോണ, കോവിഡ് 19 നെ നേരിടുന്ന കാര്യത്തിൽ മിക്കവാറും എല്ലാ അറബ് നാടുകളും പൂർണമായ വിജയം വരിച്ചിട്ടില്ല. എന്നാൽ ജോർദാനാകട്ടെ തികച്ചും വ്യത്യസ്തമാണ്. കൊറോണകാലത്തു ആദ്യമായി ചൈനീസ് വിമാനത്താവളത്തിലിറങ്ങി വൈദ്യ സഹായം ചെയ്ത നാടാണ് ജോർദാൻ.

കൊറോണകാലത്തെ ജോർദാൻ ജീവിതം നിരീക്ഷിച്ചാൽ ഏതു അറബ് നാടിനെയും വെല്ലുന്നതും , അമേരിക്കയെക്കാളും യൂറോപ്യൻ രാജ്യങ്ങളെക്കാളുമെല്ലാം ജോർദാൻ എന്ന ഈ കൊച്ചു അറബ് രാജ്യം മികച്ചു നിൽക്കുന്നതുമായി കാണാം. ചൈനയിൽ കൊറോണ ആരംഭിച്ച അന്നുതന്നെ സ്വന്തം വിമാനമയച്ച് ചൈനയിലുണ്ടായിരുന്ന മുഴുവൻ ജോർദാൻ പൗരന്മാരെയും സർക്കാർ ചിലവിൽ ജോർദാനിൽ തിരിച്ചെത്തിച്ചു.

രാജ്യത്തെ പൗരന്മാരുടെ സുരക്ഷ നേരിട്ടേറ്റെടുത്തു ജോർദാൻ ഭരണാധികാരി അബ്ദുല്ല രാജാവ് രണ്ടാമൻ സൈനിക വേഷത്തിൽ റോഡിലിറങ്ങി സൈന്യത്തിന് മാർഗദർശനം നൽകി. കൊറോണ പടരുമെന്നായപ്പോൾ രാജ്യത്തെ വിമാനത്താവളങ്ങൾ അടിയന്തിരമായി അടച്ചു. രാജ്യത്തിൻറെ മൊത്തം നിയന്ത്രണം സൈന്യം ഏറ്റെടുത്തു. സൈന്യം റോഡിലിറങ്ങിയത് പൗരന്മാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാനായിരുന്നില്ല. മറിച്ച് കൊറോണകാലത്തെ അടിയന്തിരാവസ്ഥക്കിടയിലും അവരുടെ നിത്യ ജീവിതം സുഗമമായി നീങ്ങുന്നുവെന്ന് ഉറപ്പ്‌ വരുത്താനായിരുന്നു.

വിദേശങ്ങളിൽനിന്ന് വിമാനമാർഗവും മറ്റുമെത്തിയ കൊറോണ ബാധ സംശയിക്കുന്ന മുഴുവൻ പൗരന്മാരെയും വിദേശികളെയും രാജ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് പാർപ്പിച്ചത്. 14 ദിവസങ്ങൾ നീളുന്ന ക്വാറന്റൈൻ കാലത്തെ പ്രൗഢ ജീവിതത്തിന്റെ മുഴുവൻ ചിലവുകളും വഹിക്കാൻ ഈ പിന്നോക്ക രാജ്യത്തിൻറെ ഭരണാധികാരിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഭക്ഷണവും മരുന്നുമടക്കം എല്ലാ ഫൈവ് സ്റ്റാർ സൗകര്യങ്ങളും ഇവിടെ ലഭ്യമായിരുന്നു. ലോകത്തുതന്നെ വേറിട്ട മാതൃകയായിരിക്കും ഇതെന്നകാര്യത്തിൽ സംശയമില്ല.

രാജ്യത്ത് ചെറിയ തോതിൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയപ്പൊൾ തന്നെ സ്‌കൂളുകളും കോളേജുകളും സർവ്വകലാശാലകളുമെല്ലാം അടച്ചിട്ടു. പക്ഷെ വിദ്യാഭ്യാസം നിലച്ചില്ല. വികസിത രാജ്യങ്ങളെപ്പോലും അമ്പരപ്പിക്കുംവിധം ഇ എഡ്യൂകേഷൻ ആരംഭിച്ചു. അതിനായിമാത്രം സ്റ്റേറ്റ് ചാനലുകൾ തുടങ്ങി.വീട്ടിലിരുന്നുതന്നെ എല്ലാ വിദ്യാർത്ഥികളും തങ്ങളുടെ പഠനം തുടർന്നു . ടി.വിക്കു മുമ്പിലിരുന്നു അധ്യാപകരെ ശ്രവിച്ചും ചോദ്യങ്ങൾ ചോദിച്ചും സംശയനിവാരണങ്ങൾ നടത്തിയും വിജയകരമായി മുന്നേറുന്ന വിദ്യാഭ്യാസ രീതി ഈ ലേഖകൻ നേരിട്ട് കണ്ടതാണ്.

പ്രസിദ്ധ അഖബ കടലിടുക്ക്. മറുവശത്തു ഫലസ്തീൻ അധിനിവേശ ഇസ്രായേൽ

കൊറോണക്കുപോലും രാജ്യത്തെ വിദ്യാഭ്യാസം മുടക്കാനായില്ല. വിദ്യാസമ്പന്നമായ പുതു തലമുറയെ വാർത്തെടുക്കുന്നതിൽ അബ്ദുല്ല രാജാവ് രണ്ടാമന്റെ ദീർഘ വീക്ഷണത്തിന് മുമ്പിൽ ഏതു വികസിത രാജ്യവും മുട്ടുമടക്കും. ബ്രിട്ടനിലോ ചൈനയിലോ കൊറിയയിലോ ജപ്പാനിലോ അമേരിക്കയിലോ നിങ്ങൾക്ക് ഇതുപോലുള്ള പുരോഗമന രീതി കാണാനാകില്ല. വലിയ സ്വപ്നങ്ങളുള്ള ഒരു ഭരണാധികാരിയിൽനിന്നല്ലാതെ ഇത്തരം ചുവടുവയ്‌പുകൾ ഉണ്ടാവുകയുമില്ല.

രാജ്യത്തെ വ്യാപാര വ്യവസായ സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടക്കുമ്പോഴും കുടിവെള്ളം മുതൽ വൈഫൈ വരെ വീടുകളിൽ ഭരണകൂടം നേരിട്ട് ലഭ്യമാക്കുന്നു. വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രാജ്യം മൊത്തം സൈന്യത്തിന്റെ സുരക്ഷ വലയത്തിലാണ്. കോവിഡ് 19 ഭീതി പരത്തിയ ഘട്ടങ്ങളിൽ എല്ലാ ദിവസവും ജോർദാൻ ഭരണാധികാരി അബ്ദുല്ല രാജാവ് രണ്ടാമൻ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് ജനങ്ങളുമായി സംവദിച്ചു.

നിലവിലെ അത്യന്തം അപകടകരമായ പ്രതിസന്ധി ഘട്ടം ഒറ്റക്കെട്ടായി തരണം ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി . അവരുടെ ആവശ്യങ്ങൾ ചോദിച്ചറിയുകയും അവർക്ക് ധൈര്യവും പ്രതീക്ഷയും പകർന്നു നൽകുകയും ചെയ്തു. ഇങ്ങനെ ഒരു ഭരണാധികാരിയും, അനുസരിക്കുന്ന ജനതയുമുണ്ടെങ്കിൽ ഏതു രാജ്യത്തിനും എത്തിപ്പിടിക്കാനാവുന്നതാണ് ഇതെല്ലാമെന്ന് ജോർദാൻ തെളിയിക്കുന്നു.

കൊറോണകാലത്തെ പ്രയാസങ്ങൾ നേരിടാൻ രാജ്യത്തെ പൗരന്മാരുടെ ചെറുകിട വായ്പകളെല്ലാം സർക്കാർ എഴുതിത്തള്ളി. ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകി. കൊറോണകാലം മുതലെടുത്ത് വിലവർദ്ധനവ് ഏർപ്പെടുത്താൻ വ്യാപാരികളെ അനുവദിക്കാതെ ഭരണകൂടം രാജ്യത്തെ സാധാരണ ജനങ്ങളുടെ കൂടെനിന്നു. ഒരുപക്ഷെ ജോർദാനിൽ മാത്രം കാണപ്പെടുന്ന കൊറോണകാല കാഴ്ച്ചകളാണിതിൽ പലതുമെന്ന കാര്യത്തിൽ സംശയമില്ല. "ജോർദാൻ പൗരന്മാരുടെ ആരോഗ്യം പവിത്രമാണ്. അത് പ്രഥമ പരിഗണന ലഭിക്കേണ്ട വിഷയവുമാണ്. പൗരന്മാരുടെ സുരക്ഷക്ക് രാജ്യം വലിയ പ്രാധാന്യമാണ് നൽകുന്നത്". ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമന്റെ വാക്കുകൾ.

ജോർദാനിലെ അഭയാർത്ഥി ക്യാമ്പുകളിലൊന്ന്

ലോകത്തെ ഏറ്റവും പുരാതന സാംസ്കാരിക പൈതൃക നഗരങ്ങളിൽപ്പെട്ടതാണ് ജോർദാൻ തലസ്ഥാനമായ അമ്മാൻ. നിരവധി ഇസ്ലാമിക ക്രൈസ്തവ ജൂത പൈതൃകങ്ങൾ അമ്മാനിൽ കാണാം. രാജ്യത്തെ ഏക തുറമുഖമായ അഖബ അമ്മാനിൽ നിന്ന് ഏകദേശം 300 ഓളം കിലോമീറ്റർ അകലെയാണ്. അതുപോലെ അമ്മാനിലെ ചാവുകടൽ തീരങ്ങളും ലോകാത്ഭുതങ്ങളിൽ എണ്ണപ്പെടുന്ന പെട്രയുമെല്ലാം എക്കാലവും ടൂറിസ്റ്റുകളാൽ നിറഞ്ഞിരിക്കും. കൊറോണകാലം സത്യത്തിൽ ഈ പ്രദേശങ്ങളുടെ വറുതികാലം കൂടിയാണ്.

യുദ്ധ സാഹചര്യങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള സുരക്ഷ സംവിധാനങ്ങളാണ് കൊറോണയെ നേരിടാൻ ജോർദാൻ സ്വീകരിച്ചുവരുന്നത്. വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കർശന വിലക്കേർപ്പെടുത്തി. നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷയും. എന്നാൽ അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ ബൃഹത്തായ സംവിധാനങ്ങളാണ് സർക്കാർ വകുപ്പുകൾ സ്വീകരിച്ചിരിക്കുന്നത്. സർക്കാർ പ്രസിദ്ധീകരിച്ച നമ്പറുകളിൽ ബന്ധപ്പെടുമ്പോൾ അവശ്യ സാധനങ്ങൾ വീട്ടിലെത്തുന്നു. വികസിത രാജ്യങ്ങളിൽപ്പോലും കാണാൻ കഴിയാത്ത കിടയറ്റ സംവിധാനം.

ടെലിവിഷൻ വഴി ക്ലാസ്സെടുക്കുന്ന അധ്യാപിക

ഒരുകോടിയോളമാണ് ജോർദാനിലെ ജനസംഖ്യ. ഇതെഴുതുമ്പോൾ കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ട് രണ്ടുമാസം പിന്നിട്ടെങ്കിലും 400 ഓളം പേർക്ക് മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗ ബാധിതർ സുഖം പ്രാപിച്ചു കൊണ്ടിരിക്കുന്നു. എഴു പേരാണ് രോഗം ബാധിച്ചു മരണം വരിച്ചത്.

കോവിഡ് 19 നെ പ്രതിരോധിക്കുന്ന കാര്യത്തിൽ ജോർദാൻ ഒരു മാതൃക തെന്നെയാണ്. കുറഞ്ഞ മരണ നിരക്ക് ഈ രാജ്യം എത്രമാത്രം സൂക്ഷ്മത കാണിക്കുന്നു എന്നതിന്റെ തെളിവാണെന്ന് പറയാം. കൊറോണകാലത്ത് നിയമം ലംഘിക്കുന്നവർക്കു ശക്തമായ ശിക്ഷയാണ് ലഭിക്കുക. എന്നാൽ ബഹുഭൂരിഭാഗവും സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് രോഗം തടയാൻ സഹായിക്കുന്നു. ഇതാണ് ജോർദാൻ എന്ന മനോഹര രാജ്യവും ഭരണാധികാരിയും ജനങ്ങളും. സ്വഭാവം, സംസ്കാരം, സമർപ്പണം, ജനക്ഷേമ തൽപരത, ഒരു ക്ഷേമ രാജ്യത്തിന് എന്തെല്ലാം വേണം. അതെല്ലാം നിങ്ങൾക്ക് ജോർദാൻ എന്ന ഈ കൊച്ചു അറബ് രാജ്യത്ത് കാണാം.

ചൈനയും ബ്രിട്ടനും അമേരിക്കയുമടക്കമുള്ള ലോക നേതാക്കന്മാർ കൊറോണ വൈറസ് പ്രതിരോധത്തെ ആദ്യഘട്ടത്തിൽ തന്നെ കാര്യമായെടുത്തില്ലെന്ന ആരോപണം നേരിടുമ്പോഴാണ് ജോർദാൻ ഭരണാധികാരി വൈറസ് പ്രധിരോധവുമായി ആദ്യം തന്നെ ജനങ്ങളിലേക്കിറങ്ങിയത് എന്ന കാര്യം നാം പ്രത്യേകം ഓർക്കേണ്ടതാണ്. ജന തൽപരനായ ഭരണാധികാരിയും അദ്ദേഹത്തെ പിന്തുണക്കുന്ന ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന ഒരു ജനതയുമുണ്ടെങ്കിൽ ഏതു പ്രതിസന്ധികളെയും സാധ്യതകളാക്കിമാറ്റാമെന്നാണ് ജോർദാൻ എന്ന ശാന്ത സുന്ദര രാജ്യം ലോകത്തോട് പറയുന്നത്.

Tags:    
News Summary - Corona and Aadujeevitham Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.