നേറ്റീവ് ബാപ്പയുടെ രണ്ടാം ഭാഗം; 'ഫ്യൂണറൽ ഒാഫ് എ നേറ്റീവ് സൺ'

മലയാളത്തിലെ ആദ്യ ഹിപ്ഹോപ് ആൽബമായ 'നേറ്റീവ് ബാപ്പ'യുടെ രണ്ടാം ഭാഗവുമായി സംവിധായകൻ മുഹ്സിൻ പെരാരി.  'ഫ്യൂണറൽ ഓഫ് എ നേറ്റീവ് സൺ' എന്ന് പേരിട്ട രണ്ടാം ഭാഗം മെയ് 20ന് വൈകീട്ട് 7 മണിക്ക് സംവിധായകൻ ആഷിഖ് അബു ലോഞ്ചിങ് നിർവഹിച്ചു. ബിജിപാൽ ആണ് സംഗീതം. മാമുക്കോയയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിൽ. ഗായിക രശ്മി സതീഷ് പാടി അഭിനയിക്കുന്നുണ്ട്. സന്തോഷ് വർമയും മുഹ്‌സിന്‍ പെരാരിയും ഹാരിസ് സലീമും ചേര്‍ന്നാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.

ആവിഷ്കാര സ്വതന്ത്യത്തിന്‍റെ പേരിൽ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി യുവാക്കൾക്കെതിരായ ഭരണകൂട ഭീകരതയെയാണ് ആൽബം വിമർശവിമേധയമാക്കുന്നത്. ഹൈദരാബാദ് സർവകലാശാലയിലെ ദലിത് വിദ്യാർഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവവും ശേഷമുണ്ടായ വിദ്യാർഥി രാഷ്ട്രീയവും ആൽബം ചർച്ച ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദനെ നായകനാക്കി 'കെ.എൽ ടെൻ പത്ത്' എന്ന ചിത്രവും മുഹ്സിന് പെരാരി സംവിധാനം ചെയ്തിട്ടുണ്ട്.

Full View

രാജേഷ് രവിയാണ് എഡിറ്റിങ് നിർവഹിച്ചത്. സകരിയ്യയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. അനൂപ്, അനീസ് എന്നിവരാണ് ആർട്.

നേറ്റീവ് ബാപ്പ

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.