ദമ്മാം: സ്വവര്‍ഗാനുരാഗം പ്രമേയമാക്കി നിര്‍മിച്ച ചിത്രത്തിന് മികച്ച നടനും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തേടിയത്തെിയപ്പോള്‍ ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന കോട്ടയം തിരുവല്ല മാന്നാര്‍ സ്വദേശി സുരേഷ് മറുകരയിലിന് സ്വപ്ന സാഫല്യം. സുരേഷ് നിര്‍മിച്ച ‘ലൈഫ് പാര്‍ട്ണര്‍’ എന്ന സിനിമക്കാണ് അപ്രതീക്ഷിതമായി മികച്ച അംഗീകാരം ലഭിച്ചത്. കേരളത്തിലെ തിയറ്ററുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പോലും തയാറാകാതിരുന്ന സിനിമയെ തേടിയത്തെിയ പുരസ്കാരം ഈ പ്രവാസിക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. കലയെ സ്നേഹിക്കുന്ന മനസ്സിലേക്ക് കുളിര്‍മഴയായാണ് ഈ വാര്‍ത്തയത്തെിയതെന്ന് സുരേഷ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. സമ്പാദ്യത്തിന്‍െറ നല്ളൊരു പങ്ക് ചെലവിട്ട് കലാമൂല്യമുള്ള സിനിമ നിര്‍മിച്ചതിന്‍െറ പേരില്‍ താന്‍ അനുഭവിച്ച പ്രയാസങ്ങള്‍ മറക്കാന്‍ ഇതുപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വവര്‍ഗാനുരാഗം പ്രമേയമായതിന്‍െറ പേരില്‍ സുരേഷും സുഹൃത്തും ബന്ധുവുമായ റെജിമോന്‍ കപ്പപറമ്പിലും ചേര്‍ന്ന് നിര്‍മിച്ച ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രം തിയറ്ററുകള്‍ ലഭിക്കാത്തതിനാല്‍ ഇന്‍റര്‍നെറ്റില്‍ റിലീസ് ചെയ്യേണ്ടി വന്നിരുന്നു. 2014ല്‍ നിര്‍മിച്ച ചിത്രം ഈ വര്‍ഷം ജനുവരിയില്‍ ഇന്‍റര്‍നെറ്റില്‍ റിലീസ് ചെയ്തത് സംബന്ധിച്ച് ‘ഗള്‍ഫ് മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. മികച്ച നടനുള്ള പുരസ്കാരം നേടിയ സുദേവ് നായരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലായി അഞ്ചു ബി ക്ളാസ് തിയറ്ററുകളില്‍ മാത്രമാണ് സിനിമ പ്രദര്‍ശനത്തിനത്തെിയത്. സുദേവിന് പുറമെ അമീര്‍ നിയാസ്, സുകന്യ, അനുശ്രീ, വത്സല മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. കീര്‍ത്തന മൂവീസിന്‍െറ ബാനറില്‍ നവാഗതനായ എം.ബി പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്തത്. തിയറ്ററുകള്‍ നിരസിച്ച ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയ ജൂറി രണ്ടു വലിയ പുരസ്കാരങ്ങള്‍ നല്‍കിയത് ഇനിയും കലാമൂല്യമുള്ള സിനിമയെടുക്കാനുള്ള ചങ്കൂറ്റം നല്‍കുമെന്ന് സുരേഷ് പറഞ്ഞു. പുരസ്കാരം ലഭിച്ചതോടെ മുമ്പ് നിരസിച്ച തിയറ്ററുകള്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയാറായിട്ടുണ്ട്. വിതരണക്കാരുമായി ചര്‍ച്ചകള്‍ നടന്നു വരികയാണ്. വൈകാതെ ചിത്രം തിയറ്ററുകളിലത്തെുമെന്നാണ് പ്രതീക്ഷ. പദ്മകുമാര്‍ തന്നെ രചനയും സംവിധാനവും നിര്‍മിച്ച് സുരേഷും റെജിമോനും ചേര്‍ന്ന് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രം പണിപ്പുരയിലാണ്. ഡിസംബറില്‍ ഇതിന്‍െറ ചിത്രീകരണം തുടങ്ങും. കാഴ്ചയില്ലാത്ത മനുഷ്യന് അത് തിരിച്ചുകിട്ടുമ്പോഴുണ്ടാകുന്ന അയാളുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. നെടുമുടിവേണുവിനെയാണ് മുഖ്യകഥാപാത്രമായി ഉദ്ദേശിക്കുന്നത്. പ്രവാസ ലോകത്തു നിന്ന് കലയെ സ്നേഹിക്കുന്നവര്‍ ഇനിയും രംഗത്തുവരാനും മികച്ച ചിത്രങ്ങള്‍ പിറവിയെടുക്കാനും പുരസ്കാര നേട്ടം വഴിവെക്കുമെന്ന് സുരേഷ് ഉറച്ചു വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.