ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം സ്ത്രീ വിരുദ്ധമെന്ന്​ ഡബ്ല്യു.സി.സി

കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാനുള്ള താരസംഘടനയായ അമ്മയുടെ തീരുമാനത്തി​െനതി​െര രൂക്ഷവിമർശനവുമായ വനിതാ കൂട്ടായ്​മയായ ഡബ്ല്യു.സി.സി. ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെയാണ്​ അമ്മ തീരുമാനത്തെ പരസ്യമായി എതിർത്ത്​ വിമൻ ഇൻ സിനിമ കലക്​ടീവ്​ രംഗത്തു വന്നത്​. 

ബലാത്​സംഗം പോലുള്ള കുറ്റകൃത്യത്തിൽ പ്രതി​യെന്ന്​​​ ആരോപിക്കപ്പെടുന്ന വ്യക്​തിയെയാണ്​ വിചാരണ പൂർത്തിയാക്കും മുമ്പ്​ തിരിച്ചെടുത്തതെന്നും നേരത്തെ ഉണ്ടായതിൽ നിന്ന്​ എന്ത്​​ വ്യത്യസ്​ത സാഹചര്യമാണ്​ ഇപ്പോഴുണ്ടായതെന്നും ഡബ്ല്യു.സി.സി ചോദിക്കുന്നു. എന്തിനായിരുന്നു സംഘടന ദിലീപിനെ പുറത്താക്കിയത്​. ഇത്​ അതിക്രമത്തെ അതിജീവിച്ച സംഘടനയി​െല അംഗം തന്നെയായ പെൺകുട്ടിയെ അപമാനിക്കലാ​ണ്​ എന്നും ചൂണ്ടിക്കാണിക്കുന്ന ഡബ്ല്യു.സി.സി എന്നും അവർക്കൊപ്പമാണെന്നും അടിവരയിടുന്നു.  

ഫേസ്​ബുക്ക്​ പോസ്​റ്റി​​​​​​െൻറ പൂർണരൂപം: 

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതായി വാർത്താ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കിൽ വിമെൻ ഇൻ സിനിമാ കളക്ടീവ് ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു...

1,അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?
2. സംഘടനയിലേക്ക് ഇപ്പോൾ തിരിച്ചെടുക്കുവാൻ തീരുമാനിക്കുമ്പോൾ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?
3. ബലാൽസംഗം പോലുള്ള ഒരു കുറ്റകൃത്യത്തിൽ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂർത്തിയാവുന്നതിനു മുമ്പ് നിങ്ങൾ തിരിച്ചെടുക്കുന്നത്. അതിൽ നിങ്ങൾക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?
4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?
5. ഇപ്പോൾ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങൾ ചെയ്യുന്നത്?
6. ഒരു ജനാധിപത്യ സംഘടന എന്ന നിലയിൽ ഇപ്പോൾ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നൽകുക?
7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസിൽ ഉൾപ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങൾ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങൾ അപലപിക്കുന്നു. WCCഅവൾക്കൊപ്പം.

Full View
Tags:    
News Summary - WCC Against AMMA in Dileep Actress Attack Case - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.