അബൂദബി: ‘ലൂസിഫറി’നെ പോലെ ‘പി. എം നരേന്ദ്രമോദി’യും മലയാളികൾ ഏറെ താൽപര്യത്തോടെ സ്വീകരിക്കും എന്നാണ് പ്രതീ ക്ഷയെന്ന്
ബോളിവുഡ് നടൻ വിവേക് ഒബ്രോയ്. ‘പി. എം നരേന്ദ്ര മോദി’ എന്ന പുതിയ സിനിമയുടെ പ്രചാരണത്തിന് അബൂദബിയി ലെത്തിയ വിവേക് ഒബ്റോയ് വാർത്താസേമ്മളനത്തിൽ സംസാരിക്കുകയായിരുന്നു.
നരേന്ദ്രമോദിയായി അഭിനയിക്ക ാൻ തന്നെ തെരഞ്ഞെടുത്തേപ്പാൾ പലരും ആ തീരുമാനം ശരിയായില്ലെന്ന് വിലയിരുത്തിയിരുന്നു. എന്നാൽ, താൻ വെല്ലുവിളി ഏറ്റെടുക്കുകയും കഠിനാധ്വാനത്തിലുടെ വേഷം മികച്ചതാക്കുകയും ചെയ്യുകയായിരുന്നു. ചിത്രത്തിെൻറ തയാറെടുപ്പിൽ ഇന്ത്യയുടെ ജനാധിപത്യ ശക്തിയെ കുറിച്ചും നരേന്ദ്രമോദിയെന്ന നേതാവ് ഉയർന്നുവന്ന വഴികളെ കുറിച്ചും ആഴത്തിൽ പഠിക്കാൻ സാധിച്ചു. രാജ്യത്തിൻറെ യഥാർഥ ശക്തി ജനങ്ങളാണെന്നും അവരുടെ ശാക്തീകരണത്തിെൻറ പ്രതീകമാണ് നരേന്ദ്രമോദിയെന്നും വിവേക് ഒബ്റോയ് കൂട്ടിച്ചേർത്തു.
‘ലൂസിഫർ’ ചിത്രത്തിൽ മലയാള സംഭാഷണത്തിെൻറ അർഥം മനസ്സിലാക്കി അഭിനയിക്കുന്നതിന് മോഹൻലാൽ വളരെയധികം സഹായിച്ചിട്ടുണ്ട്. മികച്ച വേഷം ലഭിച്ചാൽ മലയാളത്തിൽ അഭിനയിക്കാൻ ഇനിയും താൽപര്യമുണ്ടെന്നും നടൻ മോഹൻലാൽ തന്നെ പുതിയ സിനിമകളിലേക്ക് ക്ഷണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എയും ബി.ജെ.പിയും നേടിയ ഗംഭീര തെരഞ്ഞെടുപ്പ് വിജയം സുസ്ഥിര ഭരണത്തിലേക്കുള്ള ചുവടാണെന്ന് ബി.ആർ.എസ് വെഞ്ചേഴ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ബി.ആർ. ഷെട്ടി പറഞ്ഞു. ബി.ആർ.എസ് വെഞ്ചേഴ്സ് ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ പവർ പ്ലസ് കേബ്ൾ കമ്പനി ചെയർമാൻ വിജയ് കാരിയ, ‘പി.എം നരേന്ദ്രമോദി’ ചലച്ചിത്രത്തിെൻറ നിർമാതാക്കളിലൊരാളായ സന്ദീപ് സിങ് തുടങ്ങിയവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.