തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു

തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ താരങ്ങളെയും കോച്ചിനെയും പുറത്തെത്തിക്കാൻ നടത്തിയ രക്ഷാപ്രവർത്തനങ്ങള്‍ സിനിമയാകുന്നു. ഹോളിവുഡ് സിനിമ നിര്‍മാണ കമ്പനിയായ പ്യുവര്‍ ഫ്‌ലിക്‌സിന്റെ ഉടമ മൈക്കല്‍ സ്‌കോട്ടാണ് ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ ദിവസങ്ങളെ സിനിമയാക്കുന്നത്. മൈക്കല്‍ സ്‌കോട്ടും സംഘവും ദിവസങ്ങള്‍ക്ക് മുന്‍പേ തായ് ലന്‍ഡിലെ ഗുഹയിലെത്തിയിരുന്നു. തായ് ലന്‍ഡില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം സഞ്ചരിച്ചാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്.

രക്ഷാപ്രവർത്തനം ആരംഭിച്ച് മൂന്നാം ദിവസം മുതൽ ഇവർ രക്ഷാപ്രവർത്തകർക്കൊപ്പം സഞ്ചരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരുടെയും ഗുഹയിൽ കുടുങ്ങിയ കുട്ടികളുടെ ബന്ധുക്കളുടെയും അനുഭവങ്ങൾ കാമറയിൽ പകർത്തി. സിനിമയുടെ ആദ്യ ഘട്ടമെന്നോണമാണ് തത്സമയം രംഗങ്ങൾ ചിത്രീകരിച്ചത്. മറ്റ് നിർമാണ കമ്പനികൾ ഇവിടേക്ക് എത്തുമെന്ന് അറിയാമെന്നതിനാലാണ് ആദ്യ ദിവസങ്ങളിൽ തന്നെ ഇവിടെ എത്തി ദൃശ്യങ്ങൾ പകർത്തിയതെന്ന് സ്കോട്ട് പറഞ്ഞു. ഗുഹക്കുള്ളിലെ രംഗങ്ങൾ പിന്നീട് ചിത്രീകരിക്കും. പ്രമുഖ താരങ്ങളെ വെച്ചാകും ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കുകയെന്നും മൈക്കൽ സ്കോട്ട് വ്യക്തമാക്കി.
 

Tags:    
News Summary - Thai cave rescue to be made into film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.