എന്‍റെ ക്വാറന്‍റീൻ കാലം കഴിഞ്ഞു -സുരാജ് വെഞ്ഞാറമൂട്

തന്‍റെ ക്വാറന്‍റീന്‍ കാലം കഴിഞ്ഞെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. ഫേസ്ബുക്കിലാണ് സുരാജ് ഇക്കാര്യം അറിയിച്ചത്. വെഞ്ഞാറമൂട് സി.ഐയുടെ കോവിഡ് ഫലം നെഗറ്റീവായതിനാലാണ് തന്‍റെ ക്വാറന്‍റീൻ കാലം അവസാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത ഒരു പ്രതിക്ക് കോവിഡ് പോസിറ്റീവ് കണ്ടെത്തിയിരുന്നു.  ഒരേ വേദി പങ്കിട്ട സി.ഐയും സുരാജും ക്വാറന്‍റീനിൽ കഴിണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. 

കുറിപ്പിന്‍റെ പൂർണരൂപം:

പ്രിയപ്പെട്ടവരെ, 

വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഒരു പ്രതിയ്ക്ക് കോവിഡ് പോസിറ്റീവ് ആയത് കൊണ്ട് ഞാനും, എംഎൽഎ യും , നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പടെ പങ്കെടുത്ത വെഞ്ഞാറമൂട് എസ്സിബി ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കൃഷി ഇറക്കൽ ചടങ്ങിൽ വെഞ്ഞാറമൂട് സിഐ യും പങ്കെടുത്ത കാരണത്താൽ. സെക്കൻഡറി കോണ്ടാക്ട് ലിസ്റ്റിൽപ്പെട്ട് ഞാനും മറ്റുള്ളവരും ഹോം ക്വാറന്റീനിലേക്ക് പോയ വിവരം എല്ലാവരേയും അറിയിച്ചിരുന്നു.

ഇപ്പോൾ വെഞ്ഞാറമൂട്  സിഐയുടെ സ്വാബ് റിസൾട്ട് നെഗറ്റീവായി കണ്ടെത്തിയതിനാൽ സിഐയും സെക്കൻഡറി കോണ്ടാക്ട് ലിസ്റ്റിൽ ഉള്ള ഞങ്ങളും നിരീക്ഷണത്തിൽ നിന്നും മോചിതരായെങ്കിലും തുടർന്നും ഏഴ് ദിവസം കൂടെ നിരീക്ഷണത്തിൽ ഇരിക്കാൻ തീരുമാനിച്ചു , ആ നിരീക്ഷണ കാലാവധി ഇന്നലെ ജൂൺ 5 ന് അവസാനിച്ച വാർത്തയും ഞാൻനിങ്ങളുമായും പങ്കുവെക്കുന്നു.

ഹോം ക്വാറന്‍റീൻ ആയ വാർത്തയറിഞ്ഞ് നാട്ടിൽ നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും, വിദേശത്ത് നിന്നും ഫോണിൽ വിളിച്ചും, മറ്റന്വേക്ഷണങ്ങളിലൂടെയും സ്നേഹവും, സൗഹൃദവും, കരുതലും പങ്കുവച്ചവർ നിരവധിയാണ്. വിളിച്ചാൽ ബുദ്ധിമുട്ടാകുമോയെന്ന ധാരണയിൽ മറ്റുതരത്തിൽ കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞവരും ഉണ്ട്.

എല്ലാവരുടെയും സ്നേഹം ഒരിക്കൽ കൂടി അനുഭവിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്. നന്ദി പറഞ്ഞ് പിരിയേണ്ടവരല്ലല്ലോ നമ്മളൊക്കെ തമ്മിൽ എന്നത് കൊണ്ട് ഞാനതിന് തുനിയുന്നില്ല.

സ്നേഹപൂർവം സുരാജ് വെഞ്ഞാറമൂട്.

Full View
Tags:    
News Summary - Suraj Venjaramoodu End Qurantine Days-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.