വിജയ് ബാബു, ജയസൂര്യ, മിഥുൻ മാനുവൽ
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രമാണ് ആട്. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെ ഷാജി പാപ്പനെയും അറക്കൽ അബുവിനെയും ഒക്കെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രങ്ങൾ ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ ചേർന്നാണ് നിർമിച്ചത്.
127 ദിവസങ്ങൾ നീണ്ടുതിന്ന ചിത്രീകരണത്തിനുശേഷം ആട് 3 റിലീസിനൊരുങ്ങുകയാണ്. വൻ താരനിര അണിനിരക്കുന്ന ചിത്രം 50 കോടിയോളം മുതൽമുടക്കിലാണ് തിയറ്ററിൽ എത്തുന്നത്. പാലക്കാട് ജില്ലയിലെ മലമ്പുഴ, വാളയാർ , ചിറ്റൂർ, തിരുച്ചെന്തൂർ. ഇടുക്കി, തൊടുപുഴ, വാഗമൺ, ഗോപിച്ചെട്ടിപ്പാളയം തുടങ്ങിയ നിരവധി സ്ഥലങ്ങലിൽ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. 2026 മാര്‍ച്ച് 19ന് ചിത്രം തിയറ്ററുകളിലെത്തും.
ഫാന്‍റസി, ഹ്യൂമർ ജോണറിലാണ് ഈ ചിത്രത്തിന്‍റെ അവതരണമെന്ന് ചിത്രത്തിന്‍റെ സംവിധായകനായ മിഥുൻ മാനുവൽ തോമസ് പൂജ ചടങ്ങിൽ സൂചിപ്പിച്ചിരുന്നു. കൂടാതെ ആട് ഒന്നും രണ്ടും ഭാഗങ്ങളിലെ എല്ലാ അഭിനേതാക്കളും മൂന്നാം ഭാഗത്തിലുമുണ്ട്. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളുമുണ്ടെന്നും മിഥുൻ പറഞ്ഞു.
ജയസൂര്യ, സൈജു കുറുപ്പ്, വിനായകൻ, അജു വർഗീസ്, ഇന്ദ്രൻസ്, ധർമജൻ ബൊൾ ഗാട്ടി, ഹരികൃഷ്ണൻ, വിനീത് മോഹൻ, ഉണ്ണിരാജൻ പി.ദേവ് എന്നിവരെല്ലാം ആടിലെ പ്രധാന കഥാപാത്രങ്ങളാണ്. സംഗീതം ഷാൻ റഹ്മാൻ. ഛായാഗ്രഹണം - അഖിൽ ജോർജ്. എഡിറ്റിങ് - ലിജോ പോൾ.കലാസംവിധാനം - അനീസ് നാടോടി. മേക്കപ്പ് - റേണക്സ് സേവ്യർ. കോസ്റ്റ്യും - ഡിസൈൻ-സ്റ്റെഫി സേവ്യർ . പബ്ലിസിറ്റി ഡിസൈൻ - കൊളിൻസ്. സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്. പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.